രാമപുരം: ‘രക്ത ദാനം മഹാദാനം’ ഈ സന്ദേശം ഓര്‍മ്മപ്പെടുത്തി രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ കഴിഞ്ഞ അധ്യയന വർഷം രക്തം ദാനം ചെയ്ത നൂറോളം വിദ്യാർഥികളെ നാളെ (3.03.2026) 1:45 ന് കോളേജിൽ ആദരിക്കുന്നു.
രാമപുരത്തും പരിസര പ്രദേശങ്ങളിലുമുള്ള അനേകം ജീവനുകൾ രക്ഷിക്കുന്ന മഹത്തായ പുണ്യകർമ്മമാണ് കോളേജിലെ വിദ്യാർഥികൾ നാളുകളായി നടത്തി വരുന്നത്. സ്വമേധയാ പ്രതിഫലം വാങ്ങാതെയുള്ള , വിദ്യാർത്ഥികളുടെ നിസ്വാർത്ഥ സംഭാവനകളെ അംഗീകരിക്കുന്നതിനും നന്ദി അർപ്പിക്കുന്നതിനുമായാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ ഫാ. ഡേവിസ് ചിറമേൽ ഉദ്‌ഘാടനം ചെയ്യും. മാനേജർ ഫാ. ബെർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ ആമുഖ പ്രഭാഷണം നടത്തും.













