രാമപുരം: വൈവിധ്യമാർന്ന പരിപാടികളോടെ രാമപുരം കാർഷിക മേള 2026-ന് തുടക്കമായി. പള്ളി മൈതാനത്ത് നടന്ന ഉദ്ഘാടന സമ്മേളനം പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കർഷക കിരീട സമർപ്പണവും ദീപം തെളിക്കലും മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു.
സോണൽ രക്ഷാധികാരിയും സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളി വികാരിയുമായ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യപ്രഭാഷണം നടത്തുകയും പൊന്നാട അണിയിക്കുകയും ചെയ്തു. മാണി സി. കാപ്പൻ എം.എൽ.എ. അനുമോദന പ്രസംഗം നടത്തി.
മേളയിൽ വെച്ച് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രമുഖരെ ആദരിച്ചു. കെ.എം. തോമസ് കോയിപ്പള്ളിക്കൽ, ജോൺ കച്ചിറമറ്റം, തോമസ് മാടപ്പാട്ട്, ഫാ. ജോസഫ് പാനാംപുഴ, സോണി ഏറത്ത്, സണ്ണി കാഞ്ഞിരത്താംകുന്നേൽ, അഭിലാഷ് ജി. നായർ (ഏഷ്യാനെറ്റ് ന്യൂസ്) എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്.
ഇൻഫാം പാലാ രൂപത പ്രസിഡന്റ് ഡോ. കെ.കെ. ജോസ് കർഷകരെ പരിചയപ്പെടുത്തി. ബിജു മാണിമംഗലം (സ്വാഗതം), ഫാ. ഷാ ജോസ് തരപ്പേൽ, ഫാ. മാത്യു പുളിയക്കപ്പരമ്പിൽ, സജിമോൻ മീറ്റത്താനി, സിബി മുണ്ടയ്ക്കൽ എന്നിവർ ആശംസകൾ നേർന്നു. ഇൻഫാം രാമപുരം യൂണിറ്റ് പ്രസിഡന്റ് സിബി തോമസ് നന്ദി രേഖപ്പെടുത്തി. പരിപാടികൾക്ക് സ്വപ്ന റോസ് മാത്യു മാസ്റ്റർ ഓഫ് സെറിമണിയായി നേതൃത്വം നൽകി.












