KSU കോഴിക്കോട് ജില്ലാ പ്രസിഡന്റിന്റെ വീടിന് നേരെ ബോംബ് എറിഞ്ഞ സംഭവത്തിൽ ആരോപണവുമായി കെ മുരളീധരൻ. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ബോംബ് എറിഞ്ഞത്. നടക്കുന്നത് പിണറായിഗോലു.
അക്രമം തുടർന്നാൽ തിരിച്ചടിക്കുമെന്ന് കെ മുരളീധരൻ വ്യക്തമാക്കി. ക്രമസമാധാനനില ഭദ്രമായി തുടരണം എന്നത് കോൺഗ്രസിന്റെ ബാധ്യത അല്ല. അത് സംസ്ഥാന സർക്കാരിന്റെ ബാധ്യത. ഇപ്പോൾ നടക്കുന്ന അക്രമങ്ങൾ മുഖ്യമന്ത്രിയുടെ അറിവോടെ. യുഡിഎഫുകാർക്കെതിരെ എന്ത് അക്രമം ഉണ്ടായാലും നടപടി എടുക്കരുതെന്ന് മുഖ്യമന്ത്രി പോലീസിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.












