ഭീകരവാദത്തെ ചെറുക്കാൻ ഇസ്രയേലിനൊപ്പം ഉറച്ചു നില്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിൻറെ വേദന ഇന്ത്യയും അനുഭവിച്ചുവെന്നും മോദി പറഞ്ഞു.
ഗാസ സമാധാന പദ്ധതിക്ക് ഇന്ത്യ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേൽ പാർലമെൻറിനെ അഭിസംബോധന ചെയ്തായിരുന്നു നരേന്ദ്ര മോദിയുടെ വാക്കുകൾ. രണ്ട് ദിവസത്തെ സന്ദർശനത്തിന് ഇസ്രയേലിൽ എത്തിയ മോദിക്ക് ടെൽ അവീവിൽ ഊഷ്മള
സ്വീകരണമാണ് ലഭിച്ചത്. മോദി സുഹൃത്തല്ല, സഹോദരനെന്ന് പറഞ്ഞ നെതന്യാഹു, ഇസ്രയേൽ ആക്രമിക്കപ്പെട്ടപ്പോൾ ഇന്ത്യ ഒപ്പം നിന്നുവെന്നും പറഞ്ഞു.












