പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര ഇന്ന് ആലപ്പുഴ ജില്ലയിൽ. രാവിലെ എട്ടരയ്ക്ക് പ്രതിപക്ഷ നേതാവുമായുള്ള സംവാദം ആലപ്പുഴ കല്യാണി ഓഡിറ്റോറിയത്തിൽ നടക്കും. തുടർന്ന് പത്ത് മണിക്ക് മാധ്യമങ്ങളെ കാണും.
ആരോഗ്യ മന്ത്രിക്ക് എതിരായ കെഎസ്‍യു അതിക്രമത്തിൽ ഇടത് പ്രതിഷേധം വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് ഇന്ന് ആറ് നിയോജക മണ്ഡലങ്ങളിൽ പുതുയുഗ യാത്ര എത്തുന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് യാത്രക്കും വി.ഡി സതീശനും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കാൻ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഇന്ന് ആലപ്പുഴയിലുണ്ട്.












