ഭക്തജനങ്ങളുടെ വികാരവും പൊതുജന താല്പര്യവും മാനിച്ചുകൊണ്ട്, ആറ്റുകാൽ പൊങ്കാല ഡ്യൂട്ടികളുമായി പൂർണ്ണമായും സഹകരിക്കാൻ കെ.ജി.എം.ഒ.എ തിരുവനന്തപുരം ജില്ലാ ഘടകത്തിൻ്റെ തീരുമാനം. നാളെ മുതൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഔട്ട്‌പേഷ്യന്റ് സേവനങ്ങൾ
പുനരാരംഭിക്കാനും തീരുമാനം. ആരോഗ്യമന്ത്രി വീണാ ജോർജുമായും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായും ആയി കെ ജി എം ഒ എ സംസ്ഥാന നേതൃത്വം നടത്തിയ ചർച്ചകളുടേയും, നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ അക്രമ സംഭവത്തിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്ത
സാഹചര്യത്തിലുമാണ് പുതിയ തീരുമാനം. ജില്ലയിൽ തുടരുന്ന നിസ്സഹകരണ സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നും KGMOA.












