spot_img

പ്രഭാത വാർത്തകൾ 2026 ഫെബ്രുവരി 25

spot_img

Date:

വാർത്തകൾ

🗞️👉 പി.എസ്.സി നിയമനത്തിന് അപേക്ഷിക്കാനുള്ള നിലവിലുള്ള പ്രായപരിധിയിൽ 4 വർഷത്തെ വർദ്ധനവ് വരുത്തി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജനറൽ വിഭാഗത്തിന് നിലവിലുള്ള പ്രായപരിധി 36 എന്നത് 40 ആയി ഉയർത്തി. പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിന് അപേക്ഷിക്കാനുളള പരമാവധി പ്രായം 45 വയസ്സാക്കി. പ്രായപരിധിയിൽ ഇളവ് ലഭ്യമായ മറ്റ് വിഭാഗക്കാർക്കും തത്തുല്യമായ വർദ്ധനവ് ലഭ്യമാകും.

🗞️👉 സംസ്ഥാനത്തിന്റെ പേര് കേരള എന്നതിൽ നിന്നും കേരളം എന്നാക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭാ അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് കെട്ടിടമായ സേവാ തീർത്ഥി ൽ ചേർന്ന ആദ്യ മന്ത്രിസഭായോഗമാണ് തീരുമാനത്തിന് അംഗീകാരം നൽകിയത്.

🗞️👉 തിരുവനന്തപുരം പോത്തൻകോട് മാർക്കറ്റിൽ നിന്ന് വാങ്ങിയ മത്സ്യത്തിൽ ജീവനുള്ള പുഴുക്കളെന്ന് പരാതി. പോത്തൻകോട് മേലേവിള സ്വദേശിനി ദിവ്യ പൊലീസിൽ പരാതി നൽകി. പോത്തൻകോട് മാർക്കറ്റിൽ നിന്നും വാങ്ങിയ ചൂരയിലാണ് പുഴുവിനെ കണ്ടത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ മത്സ്യ മാർക്കറ്റിൽ പരിശോധന നടത്തി. ബാക്കിയുള്ള മത്സ്യം വിൽപ്പന നടത്തരുതെന്ന് നിർദ്ദേശം നൽകി.

🗞️👉 നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ , മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രത്യേക വിഡിയോ അഭിമുഖം നടത്തി നടന്‍ മോഹന്‍ലാല്‍. അഭിമുഖത്തിന്റെ ടീസര്‍ മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ പുറത്ത് വിട്ടു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് വീഡിയോ ചിത്രീകരിച്ചത്. 1.15 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്ത് വന്നത്. കണ്ടും മിണ്ടിയും ഇരുവര്‍, ജനങ്ങള്‍ നെഞ്ചിലേറ്റിയ, ജനങ്ങളെ നെഞ്ചിലേറ്റിയ രണ്ടുപേര്‍ എന്നാണ് ടാഗ്‌ലൈന്‍.

🗞️👉 ഇന്ത്യയുടെ 77-മത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യസഭ അംഗം ജോസ് കെ മാണി എംപി സംഘടിപ്പിച്ച മെഗാ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനവിതരണം ഫെബ്രുവരി 25,ഉച്ചകഴിഞ്ഞ് രണ്ടിന് പ്രവിത്താനം സെന്റ് മൈക്കിൾസ് ചർച്ച് പാരീഷ് ഹാളിൽ വച്ച് നടക്കും.

🗞️👉 കഴിഞ്ഞ അഞ്ചുവർഷങ്ങൾ പാലായിൽ വികസനമുടിപ്പിന്റെ ഇരുണ്ട കാലമായിരുന്നുവെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.നിലവിലെ ജനപ്രതിനിധി നടത്തുന്ന നുണപ്രചാരണവും വ്യക്തിഹത്യയും പാലായുടെ വികസനം മുരടിപ്പിന് പരിഹാരമാകില്ല.പ്രാദേശിക പരിഗണനകളോ രാഷ്ട്രീയ വ്യത്യാസങ്ങളോ ഇല്ലാത്ത വികസന സമീപനമാണ് പിണറായി സർക്കാരിൻ്റെ മുഖമുദ്രയായി വിലയിരുത്തപ്പെടുന്നത്.

🗞️👉 14 വയസ്സിന് മുകളിൽ പ്രായമുള്ള പെൺകുട്ടികൾക്ക് രാജ്യവ്യാപകമായി സൗജന്യ വാക്സിൻ ഡ്രൈവ് നടത്തും. നിരീക്ഷണത്തിനും പ്രത്യേക സംവിധാനങ്ങൾ ഒരുക്കുമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.HPV യിൽ നിന്ന് സംരക്ഷണം ലഭിക്കാൻ ഗാർഡാസിൽ കുത്തിവെപ്പാണ് പെൺകുട്ടികൾക്ക് നൽകുക. വാക്സിൻ ഗവി വാക്സിൻ അലയൻസിലൂടെ അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യും. സര്ക്കാർ ആശുപത്രികളും ഹെൽത്ത് സെൻ്ററുകളും വഴിയാണ് കുത്തിവയ്പ്പ് ഡ്രൈവ് നടത്താൻ ഒരുങ്ങുന്നത്.

🗞️👉 ക്രിസ്ത്യൻ പിന്നോക്കാവസ്ഥയെപ്പറ്റി പഠിച്ച് നടപടികൾ ശുപാർശ ചെയ്യുന്നതിനായി നിയോഗിച്ച ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കത്തോലിക്കാ കോൺഗ്രസ് പാലാ രൂപതാ സമിതി.വർഷങ്ങൾക്കു മുമ്പ് സമർപ്പിച്ച റിപ്പോർട്ട് പ്രിസിദ്ധീകരിക്കാത്തതിനെതിരെ കത്തോലിക്കാ കോൺഗ്രസ് നിരവധി പ്രക്ഷോഭങ്ങളും സമരപരിപാടികളും നടത്തിയിരുന്നു.

🗞️👉 കൊച്ചി മറൈൻ ഡ്രൈവിലെ കായലിൽ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം സെൻട്രൽ പൊലീസ് എത്തി മൃതദേഹം കരയ്ക്ക് കയറ്റി. മറൈൻ ഡ്രൈവിലെ മഴവിൽ പാലത്തിനടുത്താണ് പൂർണവളർച്ചയെത്തിയ പെൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കായലിനോട് ചേർന്നുള്ള ഫ്ലാറ്റുകളും പ്രദേശങ്ങളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റും. വിശദമായ അന്വേഷണം നടത്തുമെന്ന് സെൻട്രൽ ACP രാജൻ കെ അരമന വ്യക്തമാക്കി.

🗞️👉 ഇന്ത്യ – അമേരിക്ക വ്യാപാര കരാറിനെതിരെ കര്‍ഷകരെ അണിനിരത്തി കോണ്‍ഗ്രസിന്റെ പ്രക്ഷോഭത്തിന് മധ്യപ്രദേശില്‍ തുടക്കം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ഭോപ്പാലില്‍ എത്തി. വ്യാപാര കരാറിലെ കര്‍ഷക വിരുദ്ധ നയങ്ങളും എപ്സ്റ്റിന്‍ ഫയലും പരാമര്‍ശിച്ച് രാഹുല്‍ ഗാന്ധി. വ്യാപാര കരാര്‍ കര്‍ഷകരുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമെന്ന് വിമര്‍ശിച്ച രാഹുല്‍ ഗാന്ധി കരാര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. വ്യാപര കരാറുമായി ബന്ധപ്പെട്ട യുഎസ് സുപ്രീംകോടതി വിധിക്ക് ശേഷം അത് റദ്ദാക്കാന്‍ ഞാന്‍ പ്രധാനമന്ത്രിയെ വെല്ലുവിളിക്കുന്നു. 

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related