14 വയസ്സിന് മുകളിൽ പ്രായമുള്ള പെൺകുട്ടികൾക്ക് രാജ്യവ്യാപകമായി സൗജന്യ വാക്സിൻ ഡ്രൈവ് നടത്തും. നിരീക്ഷണത്തിനും പ്രത്യേക സംവിധാനങ്ങൾ ഒരുക്കുമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.HPV യിൽ നിന്ന് സംരക്ഷണം ലഭിക്കാൻ ഗാർഡാസിൽ കുത്തിവെപ്പാണ്
പെൺകുട്ടികൾക്ക് നൽകുക. വാക്സിൻ ഗവി വാക്സിൻ അലയൻസിലൂടെ അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യും. സര്ക്കാർ ആശുപത്രികളും ഹെൽത്ത് സെൻ്ററുകളും വഴിയാണ് കുത്തിവയ്പ്പ് ഡ്രൈവ് നടത്താൻ ഒരുങ്ങുന്നത്.
ഇന്ത്യയിൽ നാലായിരം രൂപവരെ വിലവരുന്ന ഗാർഡാസിൽ 4 എന്ന പ്രതിരോധ കുത്തിവെപ്പ് മരുന്നാണ് സൗജന്യമായി നൽകുക. വാക്സിനുകളുടെ റോൾ ഔട്ട് തിയതി സർക്കാർ ഉടൻ അറിയിക്കും.












