ഏറ്റുമാനൂർ : ഇടതു സർക്കാരിന്റെ ദുർഭരണം തുറന്നുകാട്ടാനും തകർന്ന കേരളത്തെ പുനർജനിപ്പിക്കാനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രക്ക് സാധിക്കും എന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
ഏറ്റുമാനൂർ പ്രസ്സ് ക്ലബ് ഹാളിൽ നടന്ന തൃണമൂൽ കോൺഗ്രസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യാത്രയ്ക്ക് തൃണമൂൽ കോൺഗ്രസ്സിൻ്റെ എല്ലാവിധ പിന്തുണയും വിജയാശംസകളും അദ്ദേഹം നേർന്നു .












