കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 16 കെട്ടിടങ്ങള്‍ അൺഫിറ്റെന്ന് റിപ്പോർട്ട്. വലിയങ്ങാടി, പാളയം, കാരപ്പറമ്പ്, മെഡിക്കല്‍ കോളേജ് തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിലുള്ള കെട്ടിടങ്ങളാണ് അൺഫിറ്റ്.
കോര്‍പ്പറേഷന്‍ എഞ്ചിനീയറിംഗ് വിഭാഗമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്. 2024 ലാണ് വലിയങ്ങാടിയിലെ കെട്ടിടത്തിലെ ഒഴിവുള്ള കടകള്‍ പുനര്‍ലേലം ചെയ്യാനാനുള്ള നീക്കം റവന്യു വിഭാഗം നടത്തിയത്. എന്നാല്‍ ഇതുൾപ്പെടെ 16 കെട്ടിടങ്ങൾ അണ്‍ ഫിറ്റാണെന്നായിരുന്നു എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ റിപ്പോർട്ട്.












