കടുത്തുരുത്തി: എംഎല്‍എ ഇടപെട്ടു. കടുത്തുരുത്തി-ആപ്പുഴ തീരദേശ റോഡിന് ശാപമോക്ഷം.
റോഡിന്റൈ ടാറിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന കടുത്തുരുത്തി-ആപ്പുഴ തീരദേശ റോഡിന്റെ ടാറിംഗ് പ്രവര്‍ത്തനങ്ങള്‍ക്കാണ് മോന്‍സ് ജോസഫ് എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്ന് നടപടികളായത്. പൊതുമരാമത്ത് വകുപ്പ് കടുത്തുരുത്തി മണ്ഡലത്തില്‍ നടപ്പാക്കുന്ന 2025-26 റണ്ണിംഗ് കോണ്‍ട്രാക്ട് പദ്ധതിയില്‍ ഉള്‍പെടുത്തിയതിനെ തുടര്‍ന്നാണ്
തീരദേശ റോഡിന്റെ വികസനം യാഥാര്‍ത്ഥ്യമാകുന്നത്. പൊതുമരാമത്ത് വകുപ്പ് റോഡ്‌സ്
വിഭാഗത്തിന്റെ നേതൃത്വത്തില്‍ 33 ലക്ഷം രൂപയുടെ റോഡ് നവീകരണ പദ്ധതിയാണ്
നടപ്പാക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റചട്ടം നിലവില്‍ വരുന്നതിനുമുമ്പ് റോഡ്
നിര്‍മാണ പ്രവര്‍ത്തിയുടെ എഗ്രിമെന്റ് വയ്ക്കുകയും പ്രാഥമിക
അറ്റകുറ്റപണികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിന്റെ
തുടര്‍ച്ചയായിട്ടാണ് ഇപ്പോള്‍ റീടാറിംഗ് ജോലികള്‍ നടക്കുന്നത്. വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലങ്ങളില്‍ വെറ്റ്മിക്‌സ് ഇട്ട് ഉയര്‍ത്തിയ ശേഷമാണ് ടാറിംഗ് ജോലികള്‍ നടപ്പാക്കുന്നത്. പിഡബ്ല്യുഡി കടുത്തുരുത്തി
സബ് ഡിവിഷന്റെ മേല്‍നോട്ടത്തിലാണ് റോഡ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കുന്നത്. കടുത്തുരുത്തി-ആപ്പുഴ തീരദേശ റോഡ് വര്‍ഷങ്ങളായി തകര്‍ന്ന് കാല്‍നടയാത്ര പോലും പറ്റാത്ത വിധം പൂര്‍ണമായും നാശാവസ്ഥയിലായിരുന്നു. തകര്‍ന്ന് കിടന്ന റോഡിന്റെ അവസ്ഥ നാട്ടുകാര്‍ മോന്‍സ് ജോസഫ് എംഎല്‍എയുടെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്നാണ് റോഡ് ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കാന്‍ എംഎല്‍എ ഇടപെട്ട് ഫണ്ട് ലഭ്യമാക്കിയത്. വെള്ളക്കെട്ടും ചെളിയും പള്ളയുമെല്ലാമായി റോഡിലൂടെയുള്ള വര്‍ഷങ്ങളായുള്ള യാത്രയ്ക്കാണ് അവസാനമാകുന്നത്. മൂന്നര കിലോമീറ്ററോളം ദൂരം വരുന്ന റോഡ് പടിഞ്ഞാറന്‍ പ്രദേശങ്ങളായ ആയാംകുടി, ആപ്പുഴ, എരുമത്തുരുത്ത്, എഴുമാന്തുരുത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്ക് കടുത്തുരുത്തി പട്ടണവുമായി ബന്ധപെടാന്‍ സഹായിക്കുന്ന എളുപ്പമാര്‍ഗമാണ്. വാലാച്ചിറ റെയില്‍വേ ഗേറ്റ് വഴിയുള്ള കടുത്തുരുത്തി-കല്ലറ റൂട്ടില്‍ ഗതാഗതപ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്ന വഴിയാണിത്.















