ക്രമസമാധാനത്തിനും ദേശ സുരക്ഷയ്ക്കും ഭീഷണിയെന്ന് ചൂണ്ടിക്കാണിച്ചാണ് ജമ്മുകശ്മീർ ഭരണകൂടത്തിന്റെ നടപടി. ചിലർ സൈബർ നിയന്ത്രണങ്ങൾ മറികടക്കാനും നിരോധിത ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ആക്സസ് ചെയ്യാനും വിപിഎൻ ഉപയോഗിക്കുന്നു എന്ന് ജില്ലാ മജിസ്ട്രേറ്റിൻ്റെ ഉത്തരവിൽ പറയുന്നു.
കിഷ്ത്വാറിന്റെ പ്രദേശിക അധികാരപരിധിയിൽ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികൾ, സ്ഥാപനങ്ങൾ, സൈബർ കഫേകൾ, ബിസിനസ് സ്ഥാപനങ്ങൾ, ഇന്റർനെറ്റ് സേവന ദാതാക്കൾ എന്നിവർക്ക് ഈ നിരോധനം ഉടനടി പ്രാബല്യത്തിൽ വരും. 2023 ലെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) സെക്ഷൻ 163 പ്രകാരമാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കിഷ്ത്വാർ ജില്ലാ മജിസ്‌ട്രേറ്റ് പങ്കജ് കുമാർ ശർമ്മയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.















