യുഎസില്‍ മൂന്നില്‍ രണ്ടു ഭാഗവും ദിവ്യകാരുണ്യത്തിലെ യേശുവിന്റെ സജീവ സാന്നിധ്യത്തില്‍ വിശ്വസിക്കുന്നവര്‍; പുതിയ പഠനഫലം പുറത്ത്

Date:

ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിന്റെ സജീവ സാന്നിധ്യത്തില്‍ അമേരിക്കയിലെ പ്രായപൂര്‍ത്തിയായ കത്തോലിക്കരില്‍ മൂന്നില്‍ രണ്ടു ഭാഗവും വിശ്വസിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുന്ന പുതിയ പഠനഫലം പുറത്ത്

. നോട്രഡാം സര്‍വ്വകലാശാലയിലെ മക്ഗ്രാത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ചര്‍ച്ച് ലൈഫ് കമ്മീഷന്‍ കമ്മീഷന്‍ ചെയ്ത പ്രകാരം ജോര്‍ജ്ജ്ടൌണ്‍ സര്‍വ്വകലാശാലയുടെ കീഴിലെ ‘സെന്റര്‍ ഫോര്‍ അപ്ലൈഡ് റിസേര്‍ച്ച് ഇന്‍ ദി അപ്പോസ്റ്റലേറ്റ്’ (കാര) ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2019-ലെ പ്യൂ റിസര്‍ച്ച് സെന്ററിന്റെ പഠനഫല പ്രകാരം അമേരിക്കയില്‍ ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിന്റെ സജീവസാന്നിധ്യത്തില്‍ വിശ്വസിക്കുന്നത് പ്രായപൂര്‍ത്തിയായ കത്തോലിക്കരില്‍ മൂന്നിലൊരു ഭാഗം മാത്രമാണെന്ന് റിപ്പോര്‍ട്ടുണ്ടായിരിന്നു.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ മെത്രാന്‍ സമിതി ദിവ്യകാരുണ്യ ഭക്തി പുനരുജ്ജീവിപ്പിക്കുവാനായി നടത്തിവരുന്ന കര്‍മ്മപരിപാടിയുടെ രണ്ടാം വര്‍ഷത്തിലാണ് ഏറെ പ്രതീക്ഷ പകരുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. വിശ്വാസികളുടെ ആഴ്ചയിലൊരിക്കലോ അല്ലെങ്കില്‍ മാസത്തിലൊരിക്കലോ ഉള്ള വിശുദ്ധ കുര്‍ബാനയിലെ പങ്കാളിത്തവും, ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിന്റെ സജീവ സാന്നിധ്യവും തമ്മില്‍ ബന്ധമുണ്ടെന്നും പുതിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 64% തങ്ങള്‍ ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിന്റെ സജീവസാന്നിധ്യത്തില്‍ വിശ്വസിക്കുന്നുണ്ടെന്ന്‍ സൂചിപ്പിക്കുന്ന തരത്തിലാണ് പ്രതികരിച്ചത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കെസിബിസി മതബോധന അവാർഡുകൾ സമ്മാനിച്ചു

കൊച്ചി: സഭയുടെ മതബോധന രംഗത്ത് തനതായ സംഭാവനകൾ നൽകുന്നവർക്കുള്ള 2023ലെ കെസിബിസി...

പെന്തക്കുസ്‌ത തിരുനാള്‍ ദിനത്തില്‍ ആദ്യാക്ഷരം കുറിച്ച് കുഞ്ഞുങ്ങള്‍

ഭരണങ്ങാനം: പെന്തക്കുസ്‌ത തിരുനാള്‍ ദിനമായ ഇന്നലെ വിവിധ ദേവാലയങ്ങളില്‍ കുഞ്ഞുങ്ങള്‍ ആദ്യാക്ഷരം...

മോദിയുടെ ബയോപിക്കിൽ താൻ അഭിനയിക്കില്ലെന്ന് നടൻ

ആശയപരമായി താനൊരു 'പെരിയാറിസ്റ്റ്' ആണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക്കിൽ താൻ...

പ്രീമിയം സൂപ്പർഫാസ്റ്റുകളുമായി KSRTC

പ്രീമിയം സൂപ്പർഫാസ്റ്റ് സർവീസ് ആരംഭിക്കാൻ ഒരുങ്ങി KSRTC. ഇതിന് മുന്നോടിയായുള്ള പരീക്ഷണയോട്ടത്തിനായി...