സിറോമലബാർ സഭയുടെ അനിശ്ചിതത്വങ്ങൾക്ക് പരിഹാരം കാണുവാൻ പ്രതിനിധിയെ നിയമിച്ച് ഫ്രാൻസിസ് പാപ്പാ

spot_img
spot_img

Date:

spot_img
spot_img

സിറോമലബാർ സഭയിലെ, എറണാകുളം അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന ആരാധനക്രമ അനിശ്ചിതത്വങ്ങൾക്കു എത്രയും വേഗം പരിഹാരം കാണുവാൻ തന്റെ പ്രതിനിധിയായി ആർച്ചുബിഷപ്പ് സിറിൽ വാസിലിനെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു.

പൗരസ്ത്യ സഭകളിൽ ഏറെ പ്രധാനപ്പെട്ട സീറോമലബാർ സഭയിൽ, അടുത്തകാലത്തുണ്ടായ ആരാധനക്രമം സംബന്ധിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനും, സിറോ മലബാർ സഭാസിനഡ് ഒന്നടങ്കം അംഗീകരിച്ച കുർബാന ക്രമം എറണാകുളം അങ്കമാലി അതിരൂപതയിലും നടപ്പിലാക്കുവാനും, ബൈസന്റൈൻ സഭയിലെ അംഗവും, കോസിച്ചേ അതിരൂപതാ മെത്രാപ്പോലീത്തായുമായ ആർച്ചുബിഷപ്പ് സിറിൽ വാസിലിനെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. 

ജൂൺ മാസം ഇരുപത്തിമൂന്നാം തീയതി പൗരസ്ത്യസഭകൾക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് ആർച്ചുബിഷപ്പ് ക്ലൗധിയോ ഗുജറോത്തിയുമായി ഫ്രാൻസിസ് പാപ്പാ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇപ്രകാരം അനിശ്ചിതത്വങ്ങൾക്കു എത്രയും വേഗം പരിഹാരം കാണുവാനും, സിനഡ് നിർദ്ദേശിച്ച കുർബാന ക്രമം എറണാകുളം അങ്കമാലി അതിരൂപതയിലും നടപ്പിലാക്കുവാനും പ്രത്യേക അധികാരങ്ങളോടു  കൂടി ആർച്ചുബിഷപ്പ് സിറിൽ വാസിലിനെ നിയമിക്കുവാനുള്ള തീരുമാനം കൈക്കൊണ്ടത്.ആർച്ചുബിഷപ്പ് ഈ പുതിയ ദൗത്യം ആഗസ്റ്റ് മാസം നാലാം തീയതി മുതൽ ആരംഭിക്കണമെന്നും ഫ്രാൻസിസ് പാപ്പായുടെ കല്പനയോടുകൂടി പൗരസ്ത്യസഭകൾക്കുവേണ്ടിയുള്ള ഡിക്കസ്റ്ററി പുറത്തിറക്കിയ പ്രത്യേക വാർത്താകുറിപ്പിൽ അറിയിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related