പതിനഞ്ചാണ്ട് നീണ്ട തൃണമൂല്‍ ഭരണം അവസാനിപ്പിച്ച് ബംഗാളില്‍ ബിജെപി അധികാരം പിടിച്ചു. മുഖ്യമന്ത്രി മമതാ ബാനര്‍ജി അടക്കമാണ് ബിജെപി തരംഗത്തില്‍ തോറ്റത്. 200 ലേറെ സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ധോീകല് മണ്ഡലത്തില്‍ ജയിച്ച മുസ്തഫിസുര്‍ റഹ്മാനിലൂടെ
സിപിഐഎം ബംഗാളില്‍ വീണ്ടും അക്കൗണ്ട് തുറന്നു. പ്രവചനങ്ങളെ വെല്ലുന്ന ഫലമാണ് ബിജെപി ബംഗാളില്‍ നേടുന്നത്. 2016 ല്‍ വെറും മൂന്ന് സീറ്റ്. 21 ല്‍ അത് 77 ലേക്ക് ഉയര്‍ന്നു. ഇത്തവണ ഇരട്ടിയിലേറെ സീറ്റിലാണ് ബിജെപി ജയം ഉറപ്പിച്ചത്.
കഴിഞ്ഞ തവണ നന്ദിഗ്രാമില്‍ മമതയെ വീഴ്ത്തിയ സുവേന്ദു അധികാരി ഇത്തവണ ഭവാനിപ്പൂരിലും അതാവര്‍ത്തിച്ചു. രണ്ട് മണ്ഡലങ്ങളിലും സുവേന്ദു അധികാരി വിജയിച്ചു.















