അനാരോഗ്യം മൂലം പാപ്പായുടെ ദുബായ് യാത്ര റദ്ദാക്കി

Date:

ദുബായിൽ വച്ചു നടക്കുന്ന കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള ലോകനേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കുവാൻ ഡിസംബർ ഒന്നാം തീയതി ആരംഭിക്കുവാനിരുന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലികയാത്ര അനാരോഗ്യം മൂലം റദ്ദാക്കി.വിദഗ്ദ്ധ ഡോക്ടർമാരുടെ അഭിപ്രായം കണക്കിലെടുത്തുകൊണ്ടാണ് വളരെ ഖേദത്തോടെ ഫ്രാൻസിസ് പാപ്പാ ഈ നിർദേശം സ്വീകരിച്ചത്.

നവംബർ മാസം 30 മുതൽ ദുബായിൽ വച്ചു നടക്കുന്ന കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള COP 28  ലോകനേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കുവാൻ ഡിസംബർ ഒന്നാം തീയതി ആരംഭിക്കുവാനിരുന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലികയാത്ര അനാരോഗ്യം മൂലം റദ്ദാക്കി.

വിദഗ്ദ്ധ ഡോക്ടർമാരുടെ അഭിപ്രായം കണക്കിലെടുത്തുകൊണ്ടാണ് വളരെ ഖേദത്തോടെ ഫ്രാൻസിസ് പാപ്പാ ഈ നിർദേശം സ്വീകരിച്ചത്. വത്തിക്കാൻ പ്രസ് ഓഫീസിന്റെ ഡയറക്ടർ ഡോ.മത്തേയോ ബ്രൂണിയാണ് ഇത് സംബന്ധിച്ച വാർത്ത പങ്കുവച്ചത്.

കഴിഞ്ഞ ശനിയാഴ്ച മുതലാണ് ഫ്രാൻസിസ് പാപ്പായ്ക്ക് ശ്വാസകോശസംബന്ധമായ ബുദ്ധിമുട്ടുകൾ ആരംഭിച്ചത്. അന്നേ ദിവസം നടത്തിയ സ്കാനിങ്ങിൽ ശ്വാസകോശവീക്കം ശ്രദ്ധയിൽ പെട്ടിരുന്നു. തുടർന്ന് ഞായറാഴ്ച്ച നടത്തിയ ത്രികാലപ്രാർത്ഥനയ്ക്ക് പതിവിൽ നിന്നും വിപരീതമായി പരിശുദ്ധ പിതാവ് താമസിക്കുന്ന സാന്താ മാർത്താ ഭവനത്തിലെ കപ്പേളയിൽ നിന്നുമാണ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയത്.

കാലാവസ്ഥാപ്രതിസന്ധി ഏറെ രൂക്ഷമാകുന്ന ഒരു സാഹചര്യത്തിൽ ഫ്രാൻസിസ് പാപ്പാ നടത്തിയ പരാമർശങ്ങളും , അദ്ദേഹത്തിന്റെ ലേഖനങ്ങളും ആഗോള തലത്തിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഒപ്പം അദ്ദേഹത്തിന്റെ വരവും ഏറെ ലോകനേതാക്കളും സ്നേഹപുരസ്സരം പ്രതീക്ഷിച്ചിരുന്നു.

എങ്കിലും ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യസ്ഥിതിയിൽ ഉണ്ടാകുന്ന പുരോഗതിയും എടുത്തുപറയേണ്ടതാണ്.തന്റെ ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാവരോടുമുള്ള നന്ദിയും ഫ്രാൻസിസ് പാപ്പാ ഞായറാഴ്ച്ച  പ്രാർത്ഥനാവേളയിൽ അറിയിച്ചിരുന്നു. സങ്കീർണ്ണതകൾ ഒഴിവാക്കുന്നതിനാണ് ഡോക്ടർമാർ പാപ്പായ്ക്ക് വിശ്രമം നിർദേശിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 ജൂലൈ  27

2024 ജൂലൈ 27  ശനി 1199 കർക്കിടകം 12 വാർത്തകൾ • ഒളിമ്പിക്‌സ് സമാധാന...

ഭരണങ്ങാനത്ത് ഇന്നും നാളെയും ഗതാഗത ക്രമീകരണം

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ പ്രമാണിച്ച് ഇന്നും നാളെയും ഗതാഗത ക്രമീകരണം ഏർപ്പെടുത്തി....

പരിധിയില്ലാത്ത സ്നേഹത്തിനും, പരാതിയില്ലാത്ത സഹനത്തിനുമുടമയാണ് അൽഫോൻസാമ്മ: മാർ മാത്യൂ അറയ്ക്കൽ

കുരിശാകുന്ന കൂദാശ സ്വീകരിച്ച വ്യക്തിയാണ് അൽഫോൻസാ. പരിധിയില്ലാത്ത സ്നേഹവും, പരാതിയില്ലാത്ത സഹനവുമാണ് അൽഫോൻസാമ്മയെ...