പി എം ശ്രീ പദ്ധതി നടപ്പിലാക്കാൻ കേന്ദ്ര സർക്കാരിൽ നിന്ന് ഒരു ആനുകൂല്യവും സ്വീകരിച്ചിട്ടില്ലെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധം. കോടതിയെ സമീപിക്കും എന്ന നില വന്നപ്പോൾ ആണ് കേന്ദ്രം ഫണ്ട് അനുവദിച്ചത്. പി എം ശ്രീയും ഈ ഫണ്ടുമായി യാതൊരു
ബന്ധവും ഇല്ല. ലഭിച്ചത് SSK ഫണ്ടെന്നും വി ശിവൻകുട്ടി വ്യക്തമാക്കി. ലഭിച്ച 99 കോടി രൂപയും പി എം ശ്രീയുമായി യാതൊരു ബന്ധവും ഇല്ല. പി എം ശ്രീയുടെ ഭാഗമായി ഒന്നും സംസ്ഥാനത്ത്
നടപ്പാക്കിയിട്ടില്ല. എഗ്രിമെന്റിൽ നിന്ന് പിന്മാറാൻ യാതൊരു തടസവും ഇല്ല. ഒരു നടപടി ക്രമവും ഇതുവരെ തുടങ്ങിയിട്ടില്ല. BJP യുമായി ഒത്തുചേർന്ന് പോകാൻ ആണെങ്കിൽ സർക്കാരിന് ഇതുമായി മുന്നോട്ട് പോകാമെന്നും ശിവൻകുട്ടി വിമർശിച്ചു.















