കണ്ണൂർ അഞ്ചരക്കണ്ടി BDS വിദ്യാർഥി നിതിൻ രാജിനെതിരെ ആരോപണവുമായി ഡോ. എം കെ റാം. ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് റാമിന്റെ വാദം. പെൺകുട്ടി എന്ന വ്യാജേന പണം
തട്ടാൻ ശ്രമിച്ച കേസിന്റെ ബാധ്യത നിതിനുണ്ടെന്നാണ് റാമിന്റെ വാദം. ഫായീസ് എന്നയാളുടെ പരാതി പിന്നീട് പിൻവലിച്ചെന്നും ജാമ്യാപേക്ഷയിൽ എം കെ റാം പറയുന്നു. അന്യസംസ്ഥാനങ്ങളിൽ ഉൾപ്പെടെ റാമിനായി പൊലീസ് തിരച്ചിൽ നടത്തുന്നതിനിടെയാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. നിതിൻ രാജിന്റെ മരണശേഷം 17 ദിവസമായി
ഡോ. എം.കെ റാം ഒളിവിലാണ്. കഴിഞ്ഞ ദിവസം റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. കേസിൽ പൊലീസ് ഒത്തു കളിക്കുകയാണെന്ന ആരോപണവുമായി നിതിൻരാജിന്റെ കുടുംബം രംഗത്ത് ഉണ്ട്. നീതി വേണമെന്ന് ആവർത്തിച്ച് ആവശ്യപ്പെടുകയാണ് കുടുംബം. അതേസമയം റാമിനെ തേടി പൊലീസിന്റെ വ്യാപക പരിശോധന.















