മിഷന്‍ മാസത്തില്‍ വിശ്വാസികളെ നേരിട്ടെത്തി സന്ദർശിച്ച് അർജന്റീനയിലെ മെത്രാന്മാർ

spot_img

Date:

മിഷന്‍ മാസമായ ഒക്ടോബറിൽ ജനങ്ങളെ വിവിധ സ്ഥലങ്ങളിലെത്തി നേരിട്ട് കാണുന്നതിന്റെ തിരക്കില്‍ അർജന്റീനയിലെ മെത്രാന്മാർ

. രാജ്യ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിന്റെ ഭാഗമായ പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന രൂപതകളുടെ മെത്രാന്മാരാണ് ഇത്തരമൊരു സന്ദർശനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. അവർ മെർലോ- മോറൈനോ രൂപതയുടെ സമീപപ്രദേശങ്ങളിലാണ് ഈ ദിവസങ്ങളിൽ സന്ദർശനം നടത്തിയത്. വിവിധ രൂപതകളിൽ നിന്നുള്ള മെത്രാന്മാരും, സഹായ മെത്രാന്മാരും, സ്ഥാനം ഒഴിഞ്ഞ മെത്രാന്മാരും സംഘത്തോടൊപ്പമുണ്ട്. ഇരുപത്തിമൂന്നാം തീയതി തിങ്കളാഴ്ച ആരംഭിച്ച സന്ദർശനം ഇന്നു സമാപിക്കും.

ഇവരുടെ സന്ദർശന പട്ടികയിൽ ഇടവകകളും, ചാപ്പലുകളും, ലഹരി വിമോചന കേന്ദ്രങ്ങളുമുണ്ട്. സന്ദർശനത്തിന്റെ ആദ്യത്തെ ദിവസങ്ങളിൽ മെത്രാന്മാർ വാഴ്ത്തപ്പെട്ട എൻട്രിക് ഏഞ്ചലെല്ലിയുടെയും, പാവപ്പെട്ടവർക്ക് വേണ്ടി ജീവിതം സമർപ്പിച്ച ഫാ. കാർലോസ് മുചിക്കയുടെയും, ചിത്രങ്ങൾ ആശിർവദിച്ചു. 1974 മെയ് പതിനൊന്നാം തീയതി ഫാ. മുചിക്ക കൊല്ലപ്പെടുകയായിരുന്നു. വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്ന ഇടയ സംഘത്തെ അനുഗമിച്ച് അൽമായരും, വൈദികരും,

സന്യാസിനികളുമുണ്ട്. മൊറാനോ നഗരത്തിലെ കത്തീഡ്രൽ ദേവാലയത്തിൽവെച്ച് ഇന്നു അർപ്പിക്കുന്ന വിശുദ്ധ കുർബാനയോടു കൂടിയാണ് ഇടയ സന്ദർശനത്തിന് സമാപനം കുറിക്കുക

.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision


spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related