പ്രഭാത വാർത്തകൾ

spot_img
spot_img

Date:

spot_img
spot_img
  🗞🏵  പാലാ വിഷൻ  ന്യൂസ് 🗞🏵
ഒക്ടോബർ 27, 2023  വെള്ളി 1199 തുലാം 10

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ

🗞🏵 ഇസ്രയേലിനെ ആക്രമിച്ചത് ഭീകരാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. പലസ്തീൻ ജനതയ്ക്ക് ഐ ക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്ലിംലീഗ് കോഴി ക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച പലസ്തീ ൻ ഐക്യദാർഢ്യ മനുഷ്യവകാശ റാലിയി ൽ മുഖ്യാതിഥിയായി സംസാരിക്കവെയാ ണ് ഹമാസ് ഭീകരാണ് ഇസ്രയേലിനെ ആ ക്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞത്. ഒക്ടോബർ ഏഴിന് ഭീകരവാദികൾ ഇ സ്രയേലിൽ ആക്രമണം നടത്തി 1400 പേരെ കൊന്നു. ഇരുന്നൂറോളം പേരെ ബന്ദികളാ ക്കി.അതിന്റെ മറുപടിയായാണ് ഇസ്രയേൽ ഗാസയിൽ ബോംബിംഗ് നടത്തി 6000 പേരെ വധിച്ചത്.

🗞🏵 ഗാസയിൽ കരയാക്രമണം തുടങ്ങിയതായി ഇസ്രയേൽ സൈന്യം. ബു ധനാഴ്ച രാത്രി ഗാസ അതിർത്തി ഭേദിച്ച ടാങ്കുകൾ ഹമാസ് കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. യുദ്ധത്തിന്റെ അടുത്ത ഘട്ടങ്ങൾക്കുള്ള ത യാറെടുപ്പിനായാണ് വടക്കൻ ഗാസയിൽ സൈന്യം മുന്നേറ്റം നടത്തിയതെന്നും ഐ ഡിഎഫ് എക്സിൽ അറിയിച്ചു.

🗞🏵 സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ തുടരുമെന്നും ഞായറും തിങ്കളും കനത്ത മഴ പെയ്യുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വി വിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തായി ചക്രവാതച്ചുഴി രൂപ പ്പെട്ടിട്ടുണ്ട്. തെക്കൻ തമിഴ്നാട് തീരത്തിന് മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും രൂ പപ്പട്ടതിനാൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമാ യ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവ സ്ഥാ വകുപ്പ് അറിയിച്ചു.
 
🗞🏵 കെഎസ്ആർടിസിയ്ക്ക് ടൂർ പാ ക്കേജ് സർവീസുകൾ നടത്തുന്നതിന് തട സമില്ലെന്ന് ഹൈക്കോടതി ഉത്തരവ്. ടൂർ പാക്കേജ് സർവീസുകൾ നടത്തുന്നത് ചോദ്യം ചെയ്ത് സ്വകാര്യ കോൺട്രാക്റ്റ് ക്യാരേജ് ഓപ്പറേറ്റർമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി.

🗞🏵 മാവേലി എക്സ്പ്രസ് ട്രയിൻ ട്രാക്ക് മാറിക്കയറി. കാഞ്ഞങ്ങാടുവച്ച് 6.45നാണ് സംഭവം.മംഗലാപുരം-തിരുവനന്തപുരം എക്സ്പ്ര സാണ് ട്രാക്ക് മാറിക്കയറിയത്. ട്രാക്കിൽ വേറെ ട്രെയിൻ ഇല്ലാതിരുന്നതിനാൽ അപ കടം ഒഴിവായി.
 
🗞🏵 വികസന നേട്ടങ്ങൾ ജനങ്ങളി ലെത്തിക്കാൻ കേന്ദ്രസർക്കാർ നടത്താൻ നിശ്ചയിച്ചിരുന്ന രഥ് പ്രഭാരി’ യാത്രയ്ക്കെ തിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സം സ്ഥാനങ്ങളിൽ യാത്ര ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതുകൂടാതെ കേ ന്ദ്ര പദ്ധതികളുടെ പ്രചാരകരായി സർക്കാർ ഉദ്യോഗസ്ഥരെ നിയോഗിച്ച നടപടി പുനപ രിശോധിക്കണമെന്നും തെരഞ്ഞെടുപ്പ് ക മ്മീഷൻ ആവശ്യപ്പെട്ടു.

🗞🏵 ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം പഠിപ്പിച്ചതിന്‍റെ പേരിൽ മാപ്പുപറഞ്ഞ് പാകിസ്താനിലെ കോളേജ് അധ്യാപകൻ. അധികാരികളുടെ സമ്മർദത്തേത്തുടർന്ന് താൻ വിദ്യാർഥികളെ പഠിപ്പിച്ച പരിണാമസിദ്ധാന്തം തെറ്റാണെന്ന് ഏറ്റുപറയുകയും മാപ്പപേക്ഷിക്കുകയും ചെയ്യുന്ന അധ്യാപകന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിക്കുകയാണ്.
 
🗞🏵 പലസ്തീനില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ ഹമാസ് കൈവശംവെച്ച അന്‍പതോളം ഇസ്രയേലി ബന്ദികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ടെലഗ്രാം ചാനലിലൂടെ ഹമാസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

🗞🏵 ബ്ലാക്ക് മെയിൽ ചെയ്യാനും ഭീഷണിപ്പെടുത്തി പണം വാങ്ങാനും അജ്ഞാത കേന്ദ്രങ്ങളിൽനിന്നുള്ള സിനിമാ റിവ്യൂകൾ അവസരമൊരുക്കുമെന്നു ഹൈക്കോടതി വാക്കാൽ ചൂണ്ടിക്കാട്ടി. സിനിമകളുടെ കാര്യത്തിൽ മാത്രമല്ല, വ്യവസായ ലോകത്തും ഇത് പ്രസക്തമാണ്. റിവ്യൂ ഇടുന്നയാളുടെ പേര് തീർച്ചയായും വേണം. ആരാണെന്നു വെളിപ്പെടുത്തണം. അജ്ഞാതമായിരിക്കുക എന്നതാണ് ഇപ്പോൾ ഏറ്റവും വലിയ പ്രശ്നമെന്നും കോടതി കൂട്ടിച്ചേർത്തു

🗞🏵 പാഠ്യപദ്ധതിയില്‍ എന്‍.സി.ഇ.ആര്‍.ടി കൊണ്ടുവന്ന നിര്‍ദ്ദേശങ്ങളെ കേരളം തള്ളിക്കളയുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പാഠ്യപുസ്തകങ്ങളെ കാവിവത്കരിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. രാഷ്ട്രീയ താത്പര്യം മുന്‍നിര്‍ത്തിയുള്ള ഈ നീക്കം ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും പാഠപുസ്തകങ്ങളെ കാവി പുതപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

🗞🏵 ഇസ്ലാം മതത്തിന്റെ പ്രചരണം ടൂറിസം വകുപ്പ് ഏറ്റെടുക്കുന്നതിലൂടെ പച്ചയായ മുസ്ലിം പ്രീണനമാണ് മന്ത്രി മുഹമ്മദ് റിയാസ് നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തില്‍ ഇസ്ലാം മതത്തിനുള്ള പ്രധാന്യവും അതിന്റെ ചരിത്രവും വിവരിക്കുന്ന ഡിജിറ്റല്‍ പ്രൊഡക്ഷനു വേണ്ടി കേരള സര്‍ക്കാര്‍ 94 ലക്ഷം രൂപ അനുവദിച്ചത് വിവേചനപരമാണെന്ന് അദ്ദേഹം പറഞ്ഞു.

🗞🏵 മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 മൂന്ന് ഘട്ടങ്ങളും സംസ്ഥാനത്ത് പൂർത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മൂന്നാം ഘട്ടത്തിൽ ലക്ഷ്യം വച്ച 86 ശതമാനം കുട്ടികൾക്കും 100 ശതമാനം ഗർഭിണികൾക്കും വാക്‌സിൻ നൽകി. അഞ്ച് വയസ് വരെയുളള 76,629 കുട്ടികൾക്കും 11,310 ഗർഭിണികൾക്കുമാണ് വാക്‌സിൻ നൽകിയത്. ഇതുകൂടാതെ ഇതുവരെ വാക്‌സിൻ സ്വീകരിക്കാത്ത 1273 കൂട്ടികൾക്ക് കൂടി വാക്‌സിൻ നൽകാനായി. 
 
🗞🏵 പാഠപുസ്തകങ്ങളില്‍ ഇന്ത്യക്ക് പകരം ഭാരത് എന്നാക്കി മാറ്റാനുള്ള എന്‍സിഇആര്‍ടി ശുപാര്‍ശയ്‌ക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പേര് മാറ്റാനുള്ള ശുപാര്‍ശ അംഗീകരിക്കാനാവില്ലെന്നും ഇന്ത്യയെന്നത് ഒഴിവാക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയം പകല്‍ പോലെ വ്യക്തമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ഇന്ത്യയെന്ന സംജ്ഞ പ്രതിനിധാനം ചെയ്യുന്ന ഉള്‍ച്ചേര്‍ക്കലിന്റെ രാഷ്ട്രീയത്തെ സംഘപരിവാര്‍ ഭയപ്പെടുകയാണെന്നും അതിന്റെ ഭാഗമായാണ് ഇന്ത്യയെന്ന പദത്തോടുള്ള ഈ വെറുപ്പെന്നും മുഖ്യമന്ത്രി  തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

🗞🏵 കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്നിനെ കബളിപ്പിച്ച് ഓണ്‍ലൈന്‍ സംഘം. ഇയാളിൽ നിന്നും പണം സംഘം തട്ടി. ഓര്‍ഡര്‍ ചെയ്യാത്ത ഗുണനിലവാരം ഇല്ലാതെ ബെഡ് കവര്‍ എംഎൽഎയുടെ വീട്ടിലേക്ക് അയച്ചായിരുന്നു സംഘം തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ എംഎല്‍എ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ഏജൻസി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പശ്ചിമ ബംഗാളിൽ നിന്നാണ് പായ്ക്കറ്റ് വന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

🗞🏵 അമേരിക്കയിലെ ലെവിസ്റ്റണില്‍ 22 പേരെ വെടിവച്ചുകൊന്ന അക്രമിയെ തിരിച്ചറിഞ്ഞു. റോബര്‍ട്ട് കാര്‍ഡ് എന്ന മുന്‍ സൈനികനാണ് കൊലയാളി. ഇയാള്‍ നേരത്തെ ഗാര്‍ഹിക പീഡന കേസില്‍ അറസ്റ്റിലായിരുന്നു. മനോരോഗ കേന്ദ്രത്തില്‍ അടുത്ത കാലത്ത് ചികിത്സ തേടിയിട്ടുണ്ടെന്ന് അമേരിക്കയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

🗞🏵 ഏഷ്യൻ പാരാഗെയിംസ് 2023 മിക്‌സഡ് ടീം കോമ്പൗണ്ട് അമ്പെയ്ത്ത് മത്സരത്തിൽ രാകേഷ് കുമാറും ശീതൾ ദേവിയും സ്വർണം നേടി. ചൈനയുടെ യുഷാൻ ലിൻ, സിൻലിയാങ് എഐ എന്നിവരെ 151-149 എന്ന സ്‌കോറിന് തോൽപിച്ചാണ് ഇന്ത്യയുടെ ജോഡി ഈ ഇവന്റിലെ സ്വർണ്ണം നേടിയത്.

🗞🏵 പാഠപുസ്തകങ്ങളില്‍ ഇന്ത്യ എന്നതിന് പകരം ഭാരത് എന്നാക്കണമെന്ന നീക്കത്തില്‍ പുതിയ നിലപാട് എടുത്ത് എന്‍സിഇആര്‍ടി. ‘പേരുമാറ്റം സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ല. ഇപ്പോള്‍ മുന്നിലുള്ളത് സമിതിയുടെ ശുപാര്‍ശമാത്രമാണ്. അതിനാല്‍ ഈ ഒരു ഘട്ടത്തില്‍ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കുന്നത് ഉചിതമല്ല’, എന്‍സിഇആര്‍ടി വിശദീകരിച്ചു.

🗞🏵 ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ രാജസ്ഥാന്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദോട്ടസാരയുമായും കോണ്‍ഗ്രസ് എംഎല്‍എ ഓം പ്രകാശ് ഹഡ്ലയുമായും ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ഇഡി റെയ്ഡ് നടത്തി. ഇരുവരുമായും ബന്ധപ്പെട്ട 11 സ്ഥലങ്ങളിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്.

🗞🏵 നടി അമല പോൾ വിവാഹിതയാകുന്നു. സുഹൃത്ത് ജഗദ് ദേശായി ആണ് വരൻ. അമല പോളിനെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ പങ്കുവെച്ച് ജഗദ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘മൈ ജിപ്‌സി ക്വീൻ യെസ് പറഞ്ഞു’ എന്ന അടിക്കുറിപ്പിനൊപ്പമാണ് ജഗദ് ദേശായി വീഡിയോ പങ്കുവെച്ചത്. വെഡ്ഡിങ് ബെൽസ് എന്ന ഹാഷ്ടാഗും വീഡിയോയ്‌ക്കൊപ്പം ചേർത്തിട്ടുണ്ട്.2014 ൽ സംവിധായകൻ എ.എൽ. വിജയ്‌യെ വിവാഹം കഴിച്ച അമല 2017ൽ വിവാഹമോചനം നേടിയിരുന്നു. നാല് വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. 
 
🗞🏵 ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. കുപ്‌വാരയിലെ മച്ചിൽ സെക്ടറിലുണ്ടായ ഏറ്റമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോർട്ട്. നിയന്ത്രണ രേഖയിലൂടെ ഇന്ത്യൻ ഭാഗത്തേക്ക് നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമമാണ് സൈന്യം തകർത്തത്.

🗞🏵 നടപ്പാതയിലെ പോസ്റ്റുകൾ മാറ്റാത്തതിലും കേബിളുകൾ കൂട്ടിയിട്ടിരിക്കുന്നതിനും മെട്രോക്കെതിരെ ഭിന്നശേഷി കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഭിന്നശേഷിക്കാർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി കണ്ടെത്തിയതിനാലാണ് നടപടി. കലൂർ കടവന്ത്ര റോഡിലെ നടപ്പാത നിർമാണത്തിലെ അശാസ്ത്രീയത കണ്ടെത്തിയിരുന്നു. 

🗞🏵 ഖത്തറില്‍ ഒരു വര്‍ഷത്തിലേറെയായി തടവിലായിരുന്ന എട്ട് ഇന്ത്യന്‍ മുന്‍ നാവിക സേനാംഗങ്ങള്‍ക്ക് വധശിക്ഷ വിധിച്ചു. ഇസ്രായേലിന്റെ ചാരന്മാരായി പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചാണ് 2022 ഓഗസ്റ്റ് 30ന് ഇവരെ രഹസ്യാന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. കോടതി വിധി ഞെട്ടിക്കുന്നതാണെന്നും സാധ്യമായ എല്ലാ നിയമ നടപടികളും തേടുകയാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

🗞🏵 ഭരണഘടനയിലുള്ളതാണ് കുട്ടികളെ പഠിപ്പിക്കേണ്ടതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യ മാറ്റി ഭാരത് എന്ന് പാഠപുസ്തകങ്ങളില്‍ ആക്കാനുള്ള എന്‍സിഇആര്‍ടി സമിതി ശുപാര്‍ശക്കെതിരെയാണ് വിമര്‍ശനവുമായി യെച്ചൂരി എത്തിയത്. ഇത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കം മാത്രമാണെന്നും പ്രതിപക്ഷ കൂട്ടായ്മയുടെ പേര് ഇന്ത്യ എന്നാക്കിയതും ഇപ്പോഴത്തെ നീക്കങ്ങള്‍ക്ക് പിന്നിലുണ്ടാകാമെന്നും യെച്ചൂരി വ്യക്തമാക്കി.

🗞🏵 തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രയുടെ കഴിഞ്ഞ അഞ്ചുവർഷത്തെ വിദേശയാത്രകൾ പരിശോധിക്കാൻ ലോക്‌സഭയുടെ എത്തിക്‌സ് കമ്മിറ്റി ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്ന് അധികൃതർ അറിയിച്ചു. വിദേശയാത്രകൾ ലോക്‌സഭയെ അറിയിച്ചോ എന്നും മറ്റ് ക്ലിയറൻസുകൾ ഉൾപ്പെടെയുള്ള എല്ലാ നടപടിക്രമങ്ങളും മഹുവ മൊയ്‌ത്ര എടുത്തതാണോ അല്ലയോ എന്നും പരിശോധിക്കാൻ പാർലമെന്ററി പാനൽ മന്ത്രാലയത്തെ സമീപിക്കും.

🗞🏵 നി​ർ​ത്തി​യി​ട്ടി​രു​ന്ന ടാ​ങ്ക​ർ ലോ​റി​ക്കു പി​ന്നി​ൽ സു​മോ ഇ​ടി​ച്ചു​ക​യ​റി 12 പേ​ർ മ​രി​ച്ചു. ക​ർ‌​ണാ​ട​ക ചി​ക്ക​ബ​ല്ലാ​പു​ര​യി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് അ​പ​ക​ടം നടന്നത്.ബാ​ഗേ​പ്പ​ള്ളി​യി​ൽ നി​ന്ന് ചി​ക്ക​ബ​ല്ലാ​പു​ര​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു സു​മോ.13 പേ​രാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​ഞ്ചു​പേ​ർ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചിരുന്നു.

🗞🏵 ഇസ്രായേലിനെ സഹായിക്കുന്നവരെല്ലാം ഭീകരതയെ കൂട്ടുപിടിക്കുന്നവരാണെന്നും ലോകത്തെ ഏറ്റവും വലിയ ഭീകര രാജ്യം ഇസ്രായേലാണെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. മുസ്ലിംലീഗ് മനുഷ്യാവകാശ മഹാറാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പലസ്തീൻ പ്രശ്നത്തിന്റെ തായ് വേര് ഇസ്രായേൽ അധിനിവേശം തന്നെയാണ്. അതിനെ ചെറുത്തുനിൽക്കുക മാത്രമാണ് പലസ്തീനികൾ ചെയ്യുന്നത്

🗞🏵 വാളയാര്‍ കേസിലെ പ്രതി മധുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കരാര്‍ കമ്പനി സൂപ്പര്‍വൈസറെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ സ്വദേശി നിയാസ് സി.പി ആണ് അറസ്റ്റിലായത്. നിയാസിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. ബിനാനിപുരം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കമ്പനിയില്‍ നിന്ന് ചെമ്പ് തകിട് മോഷണം പോയ സംഭവത്തില്‍ മധുവിനെ സൂപ്പര്‍വൈസര്‍ തടഞ്ഞു വെച്ചതായി പോലീസ് പറയുന്നു. ഇതിലുള്ള മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യക്ക് കാരണമായതെന്നും പൊലീസ് കണ്ടെത്തി.
 
🗞🏵 മലബാര്‍ എക്‌സ്പ്രസിലെ ശുചിമുറിയില്‍ ഒളിച്ച ട്രെയിനിലെ സ്ഥിരം മോഷ്ടാക്കളെ വാതില്‍ പൊളിച്ച് അറസ്റ്റ് ചെയ്തു. രണ്ട് പേരാണ് പിടിയിലായത്. കൊച്ചി കല്‍വത്തി സ്വദേശി തന്‍സീര്‍(19), കൊച്ചി മട്ടാഞ്ചേരി സ്വദേശിയും പതിനേഴ് വയസ്സുകാരനുമായ പ്രശാന്ത് എന്നിവരാണ് പിടിയിലായത്. മലബാര്‍ എക്‌സ്പ്രസ് ഷൊര്‍ണൂരില്‍ എത്തിയപ്പോഴാണ് പ്രതികള്‍ പിടിയിലായത്. 

🗞🏵 ഓൺലൈൻ വാഹന വിൽപ്പന തട്ടിപ്പ് വ്യാപകമാകുന്ന സാഹചര്യത്തിൽ മുന്നറിയിപ്പ് നൽകി പോലീസ്. സെക്കൻഡ് ഹാൻഡ് വാഹന വിപണി സോഷ്യൽ മീഡിയ സൈറ്റുകളിലും ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലും പ്രചാരമാർജിച്ചു വരികയാണ്. ഒപ്പം തട്ടിപ്പുകളും കൂടിവരുന്നുവെന്ന് പോലീസ് അറിയിച്ചു.
 
🗞🏵 കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന പി.എസ് പ്രശാന്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും. നിയമസഭ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു പ്രശാന്ത്. പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേരുകയായിരുന്നു. കെ അനന്തഗോപന്റെ കാലാവധി തീരുന്ന സാഹചര്യത്തിലാണ് പി.എസ് പ്രശാന്ത് പ്രസിഡന്റാവുക.

🗞🏵 നൈജീരിയൻ സംസ്ഥാനമായ ക്വാറയിലെ ആശ്രമത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയ ബെനഡിക്ടൻ സമൂഹാംഗങ്ങളായ മൂന്നു സന്യാസികളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഗോഡ്‌വിൻ ഈസെ എന്ന സന്യാസാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. മൂന്നുപേരെയും ഈ മാസം 18നാണ് അക്രമികൾ തട്ടിക്കൊണ്ടുപോയത്. അക്രമികള്‍ ഗോഡ്‌വിനെ കൊലപ്പെടുത്തിയ ശേഷം പുഴയില്‍ എറിയുകയായിരിന്നുവെന്ന് ഇലോറിൻ രൂപത അഡ്മിനിസ്ട്രേറ്റർ ഫാ. ആൻസലം ലവാനി പറഞ്ഞു. അതേസമയം ബന്ദികളായി കഴിഞ്ഞിരിന്ന ആന്റണി ഈസെ, പീറ്റർ ഒലരെവാജു എന്നിവര്‍ മോചിതരായി.

🗞🏵 ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാന പ്രകാരം  ഒക്ടോബർ 27 വെള്ളിയാഴ്ച ആഗോള കത്തോലിക്ക സഭയില്‍ ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും പ്രായശ്ചിത്തത്തിന്റെയും ദിനമായി ആചരിക്കുന്നു. ഇസ്രായേൽ – ഹമാസ് യുദ്ധ പശ്ചാത്തലത്തിലാണ് ലോക സമാധാനത്തിന് വേണ്ടി ഇന്ന് പ്രത്യേക പ്രാര്‍ത്ഥന ദിനമായി ആചരിക്കുന്നത്. ഇന്ന് വൈകുന്നേരം സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ സമാധാനത്തിനായി അപേക്ഷിച്ചുകൊണ്ട്, പ്രായശ്ചിത്തത്തിന്റെ അരൂപിയിൽ ഒരു മണിക്കൂർ പ്രാർത്ഥന നടത്തുമെന്നു വത്തിക്കാന്‍ നേരത്തെ അറിയിച്ചിട്ടുണ്ട്.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related