യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കും മുന്‍പ് തന്നെ ഗണ്‍മാന്‍ പട്ടികയെ ചൊല്ലി വിവാദം. കോണ്‍ഗ്രസ് അസോസിയേഷന്‍ തയ്യാറാക്കി നല്‍കിയ പട്ടികയില്‍, സോളാര്‍ വിവാദത്തിലെ സുരക്ഷാ വീഴ്ചയിലെ ആരോപണ വിധേയനും ഉള്‍പ്പെട്ടിട്ടുണ്ട്. ആര്‍എസ്എസ് ബന്ധം ഉള്ളവരെയും പട്ടികയില്‍
ഉള്‍പ്പെടുത്തിയെന്ന് ആക്ഷേപമുയരുന്നു. കഴിഞ്ഞ ദിവസമാണ് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കും മുന്‍പ് പൊലീസിന്റെ സെക്യൂരിറ്റി വിഭാഗം ഒരു പട്ടിക തയാറാക്കിയത്. കോണ്‍ഗ്രസ് അനുകൂല പൊലീസ് അസോസിയേഷന്‍ സംഘടന തയാറാക്കി നല്‍കിയ പട്ടികയാണിത്. 80 പേരുടെ
പട്ടികയാണ് പ്രസിദ്ധീകരിച്ചത്. പട്ടികയിലുള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ ഇന്ന് ഉച്ചയ്ക്ക് മൂന്നരയ്ക്ക് മുന്‍പ് തിരുവനന്തപുരത്തേക്കെത്തി സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പി ഉള്‍പ്പടെയുള്ളവരെ റിപ്പോര്‍ട്ട് ചെയ്യണമെന്നായിരുന്നു ഉത്തരവ്. അവിടെയാണിപ്പോള്‍ കോണ്‍ഗ്രസിനകത്ത് തന്നെ ചില തര്‍ക്കങ്ങളും പ്രശ്‌നങ്ങളും ഉണ്ടായിരിക്കുന്നത്.















