കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള തീരുമാനത്തിൽ ആശങ്ക രേഖപ്പെടുത്തി കെഎസ്ആർടിസിയിലെ പ്രതിപക്ഷ യൂണിയനുകൾ. കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്ന് സിഐടിയു. ബാധ്യത നികത്താൻ കെഎസ്ആർടിസിയെ സർക്കാർ ഏറ്റെടുക്കണമെന്ന് ബി എം എസ് ആവശ്യപ്പെട്ടു.
മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 24 പേർ പെൻഷൻ കിട്ടാതെ ആത്മഹത്യ ചെയ്തെന്നും സിഐടിയു. പദ്ധതി നടത്തിപ്പിലൂട സ്ഥാപനത്തിന് ഉണ്ടാകുന്ന ബാധ്യത നികത്താൻ കെഎസ്ആർടിസിയെ സർക്കാർ ഏറ്റെടുക്കണമെന്ന് ബിഎംഎസ് ആവശ്യപ്പെട്ടു.
സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കി തുടങ്ങിയാൽ ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം കെഎസ്ആർടിസിയിക്ക് നഷ്ടം 112 കോടി രൂപയാണ്. മൂന്നുമാസത്തിനുള്ളിലാണ് നഷ്ടം ഇത്രയധികം ആകുന്നത്.ഈ ഭീമമായ കണക്ക് കെഎസ്ആർടിസി എംഡി ഗതാഗത വകുപ്പ് സെക്രട്ടറിക്ക് സമർപ്പിച്ചിരുന്നു. ഇന്നത്തെ മന്ത്രിസഭായോഗത്തിനു മുൻപാകെ വിവരങ്ങൾ അവതരിപ്പിക്കും. മന്ത്രിസഭയുടെ അംഗീകാരത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക.















