മുത്തോലി ഗ്രാമപഞ്ചായത്തിൽ സൗജന്യ ഫുട്ബോൾ പരിശീലനത്തിന് തുടക്കമായി. മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രൺജിത് ജി മീനാഭവൻ ഉദ്ഘാടനം നിർവഹിച്ചു. ഒരുമാസം നീണ്ടുനിൽക്കുന്ന പരിശീലനപരിപാടിയിൽ നൂറോളം കുട്ടികൾ പങ്കെടുക്കുന്നുണ്ട്.

ആറ് മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്കാണ് പരിശീലനം ലഭ്യമാക്കുന്നത്. മുത്തോലി സെന്റ് ആന്റണീസ് ഹൈസ്കൂൾ ഗ്രൗണ്ടിലാണ് പരിശീലനം. ഒരുമാസം കൊണ്ട് കുട്ടികൾക്ക് ഫുട്ബോൾ പ്രാഥമിക പരിശീലനം ലഭ്യമാക്കുന്ന പഞ്ചായത്ത് പദ്ധതിയാണിത്. ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്തംഗം ആര്യ സബിൻ, പരിശീലകരായ സിറാജ്, ബിനു, സുധീഷ് എന്നിവർ സംബന്ധിച്ചു.


വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision















