ധനകാര്യമന്ത്രാലയം മൂന്ന് ദിവസം മുന്‍പാണ് പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിറക്കിയത്. കൈക്കൂലിയടക്കം നിരവധി ആക്ഷേപങ്ങളില്‍ രാധാകൃഷ്ണനെതിരെ അന്വേഷണം നടത്തിയിന് പിന്നാലെയാണ് നടപടി.
നയതന്ത്ര സ്വര്‍ണക്കടത്ത് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് പി രാധാകൃഷ്ണൻ. രാഷ്ട്രീയ ആരോപണങ്ങൾ അന്ന് തന്നെ ഉയർന്നിരുന്നു. സിപിഐഎം അനുകൂലമായി നിലപാട് സ്വീകരിക്കുന്നു എന്നായിരുന്നു ആദ്യ ആക്ഷേപം.
മറ്റ് ചില കേസുകളുമായി ബന്ധപ്പെട്ട് സാമ്പത്തികരോപണങ്ങളും പി രാധാകൃഷ്ണനെ വെട്ടിലാക്കി. ഇതിന് പിന്നാലെയാണ് ചെന്നൈയിലേക്ക് മാറ്റിയത്.















