spot_img

വഴി നിർമാണത്തിന് ഫണ്ട് കണ്ടെത്താൻ ‘ബിരിയാണി ചലഞ്ച്’; മാതൃകയായി കടുത്തുരുത്തി താഴത്തുപള്ളി

Date:

പള്ളിയുടെ മുന്നിലൂടെ വഴി നിര്‍മിക്കുന്നതിനുള്ള സാമ്പത്തിക സമാഹരണത്തില്‍ പങ്കാളികളാകുന്നതിനായി ബിരിയാണ് ചലഞ്ച് നടത്തി ഇടവകയിലെ സ്വാശ്രായസംഘം പ്രവര്‍ത്തകര്‍. കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന താഴത്തുപള്ളിയിലെ സ്വാശ്രയസംഘം പ്രവര്‍ത്തകരാണ് റോഡ് നിര്‍മാണത്തില്‍ ഫണ്ട് കണ്ടെത്തുന്നതിന് പള്ളിക്ക് കൈതാങ്ങാകാന്‍ ബിരിയാണി ചലഞ്ചുമായി മുന്നിട്ടറിങ്ങിയത്. മന്ത്രി മോന്‍സ് ജോസഫിന്റെ നേതൃത്വത്തില്‍ കടുത്തുരുത്തിയില്‍ പുതുതായി ബൈപ്പാസ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നു.

താഴത്തുപള്ളിയുടെ മുന്‍വശത്ത് കൂടിയാണ് ബൈപ്പാസ് റോഡ് കടന്നു പോകുന്നത്. ബൈപ്പാസില്‍ നിന്നും പള്ളിയുടെ മുന്‍വശത്തേക്ക് പുതുതായി വഴി നിര്‍മിക്കുന്നതിനായി വന്‍ തുകയാണ് വേണ്ടി വന്നത്. ഇടവകാംഗങ്ങളില്‍ നിന്നുള്ള സഹായം സ്വീകരിച്ചാണ് വഴി നിര്‍മാണം ആരംഭിച്ചത്. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാനുള്ള പണം പൂര്‍ണമായും കണ്ടെത്താനാവാതെ വന്നതോടെയാണ് സ്വാശ്രയസംഘം പ്രവര്‍ത്തകര്‍ ഇടവക വികാരിയെ കണ്ട് ബിരിയാണ് ചലഞ്ച് നടത്തുന്ന കാര്യത്തിനായി അനുമതി തേടിയത്. നിലവില്‍ പള്ളിയിലേക്കുള്ള വഴി കടുത്തുരുത്തി

സെന്‍ട്രല്‍ ജംഗ്ഷനില്‍ നിന്നുമാണ്. ഇതു പള്ളിയുടെ പുറകിലൂടെയാണ് പള്ളിയിലേക്ക് പ്രവേശിക്കുന്നത്. 1500 ഓളം ബിരിയാണി പൊതികളാണ് വിറ്റഴിച്ചത്. സ്വാശ്രായസംഘം പ്രവര്‍ത്തകര്‍ക്കൊപ്പം ഇടവകാംഗങ്ങളായ പാചക തൊഴിലാളികളാണ് ബിരിയാണി ഉണ്ടാക്കുന്നതിനായി നേതൃത്വം നല്‍കിയത്. പാഴ്‌സലാക്കി വിതരണം നടത്തുന്നതിന് മുമ്പായി വികാരി ഫാ.ജോണ്‍ പാളിത്തോട്ടം ഭക്ഷണത്തിന്റെ വെഞ്ചരിപ്പ് നിര്‍വഹിച്ചു. ഇടവകയുടെ ഉന്നതിക്കായി നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇടവകാംഗങ്ങള്‍ തമ്മിലുള്ള ഐക്യത്തിനും സഹകരണത്തിനും കൂടുതല്‍ സഹായകമാകണെന്നും ഫാ.ജോണ്‍ പാളിത്തോട്ടം പറഞ്ഞു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related