ബജറ്റ് യുഡിഎഫ് സർക്കാരിന്റെ നയം വ്യക്തമാക്കുന്നെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംസ്ഥാനത്തിന്റെ സ്വത്ത് സ്വകാര്യ മേഖലയ്ക്ക് വിറ്റഴിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കത്തിലേക്ക് നയിച്ച കേന്ദ്ര സർക്കാർ നയങ്ങളെ ബജറ്റിലും
ധവളപത്രത്തിലും വിമർശിക്കുന്നില്ല. കേന്ദ്രം ഭരിക്കുന്ന എൻഡിഎ സർക്കാരിന്റെ പാതയിൽ ആണ് യുഡിഎഫ് സർക്കാരെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. ഒരു വല്ലാത്ത വ്യഗ്രത ധവളപത്രത്തിലും,ബജറ്റിലും കാണാൻ കഴിയും. അത് കേരളത്തിൽ വല്ലാത്ത സാമ്പത്തിക പ്രതിസന്ധി
എന്ന് സ്ഥാപിക്കാൻ ശ്രമം. ധവളപത്രത്തിലും ബജറ്റിലും കിഫ്ബിയെ തകർക്കാൻ ശ്രമമാണെന്ന് പിണറായി വിജയൻ. സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളിൽ പ്രധാന പങ്ക് വഹിച്ചത് കിഫ്ബിയാണ്. കേരളം ഇന്ന് എത്തി നിൽക്കുന്ന വികസനത്തിന്റെ നല്ലൊരു ഭാഗം പണം കിഫ്ബിയിലൂടെ നേടിയതാണെന്നും പിണറായി വിജയൻ പറഞ്ഞു.















