ഇറാൻ- അമേരിക്ക ആണവ ചർച്ചകൾക്കു പിന്നാലെ ഇറാന്റെ ഊർജമേഖലയ്ക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി അമേരിക്ക. 14 എണ്ണ ടാങ്കറുകൾക്കും 15 വ്യാപാര സ്ഥാപനങ്ങൾക്കും രണ്ട് ബിസിനസ് എക്‌സിക്യൂട്ടീവുകൾക്കും മേൽ ആസ്തി മരവിപ്പിക്കൽ ഉൾപ്പടെയുള്ള പിഴ
ചുമത്തിയിരിക്കുകയാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും ട്രഷറി ഡിപ്പാർട്ട്‌മെന്റും. യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കണമെന്ന അമേരിക്കൻ ആവശ്യം ഇറാൻ നിരാകരിച്ചതായാണ് റിപ്പോർട്ടുകൾ.
മിസൈൽ വിഷയം ചർച്ചയായില്ലെന്നും വിവരങ്ങളുണ്ട്. ഇറാനും അമേരിക്കയും തമ്മിലുള്ള ആദ്യ ദിന ചർച്ച മസ്ക്കറ്റിൽ അവസാനിച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ തീരുമാനം.












