ലോക്സഭയിൽ പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ ചില ഭാഗങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനെതിരായ പരാമർശങ്ങളിൽ ഭാഗങ്ങളും നീക്കം ചെയ്തു. മുൻ കരസേനാ മേധാവി മനോജ് മുകുന്ദ് നരവനെയുടെ പുസ്തകം ഉയർത്തിപ്പിച്ച് രാഹുൽ ഗാന്ധി ഉയർത്തിയ ആരോപണങ്ങൾ ലോക്സഭയിൽ വലിയ വാദപ്രതിവാദങ്ങൾക്കാണ് വഴിവെച്ചത്.
രാഷ്ട്രപതിയുടെ നയ പ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്കിടെയാണ് ലോക്സഭയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മിൽ വാക്കാൽ ഏറ്റുമുട്ടൽ.
കരസേന മുൻ മേധാവി ജനറൽ എം എം നർവാനെയുടെ പുറത്തിറങ്ങാത്ത പുസ്തകത്തിലെ പരാമർശങ്ങൾ ആയുധമാക്കിയ രാഹുലിന്റെ പ്രസംഗം തടസ്സപ്പെടുത്തി. യാഥാർത്ഥ്യം ജനങ്ങളെ അറിയുന്നതിനെ പ്രധാനമന്ത്രി ഭയപ്പെടുന്നു എന്ന് രാഹുൽ പറഞ്ഞു.












