2025 ജനുവരി 13 ചൊവ്വ 1199 ധനു 29
വാർത്തകൾ
🗞️👉 കേരളാ യൂണിവേഴ്സിറ്റിയിലെ രജിസ്ട്രാർ-വിസി തർക്കത്തിൽ വിസിക്ക് തിരിച്ചടി. മുൻ രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിന് നൽകിയ കുറ്റാരോപണ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. നോട്ടീസിന്മേൽ തുടർനടപടികൾ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മുൻ രജിസ്ട്രാർ അനിൽകുമാർ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. സസ്പെൻഷൻ കാലയളവിൽ ഫയലുകൾ കൈകാര്യം ചെയ്തതിലാണ് വി സി കുറ്റാരോപണ നോട്ടീസ് നൽകിയത്. സർവ്വകലാശാല ചട്ടം 10/13 പ്രകാരമായിരുന്നു അനിൽകുമാറിന് വിസി നോട്ടീസ് അയച്ചത്. അത്തരമൊരു നോട്ടീസ് നൽകാൻ വീശിക്ക് അധികാരം ഉണ്ടോയെന്ന് വിശദീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
🗞️👉 രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിക്ക് വ്യത്യസ്തമായ രീതിയില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ വിഷയത്തില്‍ താന്‍ നേരിട്ട മാനസിക പ്രശ്‌നങ്ങള്‍ വിശദീകരിച്ച് ആദ്യ പരാതിക്കാരി പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിലെ വരികള്‍ പ്രിന്റ് ചെയ്ത കപ്പ് പിടിച്ച മുഖ്യമന്ത്രിയുടെ ചിത്രങ്ങള്‍ വൈറലാകുകയാണ്. ലവ് യൂ ടു മൂണ്‍ ആന്‍ഡ് ബാക്ക് എന്നതാണ് കപ്പിലെ വാചകം. തങ്ങളില്‍ നിന്ന് ബലമായി പറിച്ച് മാറ്റപ്പെട്ട, ഭൂമിയില്‍ പിറക്കാതെ പോയ മാലാഖക്കുഞ്ഞുങ്ങളെക്കുറിച്ചുള്ള പോസ്റ്റിന് അവസാനമാണ് കുഞ്ഞിനെ അത്രത്തോളം സ്‌നേഹിക്കുന്നുവെന്ന് സൂചിപ്പിക്കാന്‍ അതിജീവിത ഈ വാക്യം ഉപയോഗിച്ചിരുന്നത്.
🗞️👉 ക്ഷദ്വീപിലെ മത്സ്യമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതുൾപ്പെടെയുള്ള കർമപദ്ധതിയുമായി ദ്വീപ് ഭരണകൂടം. ഫിഷറീസ്-സമുദ്രകൃഷി രംഗത്ത് സാങ്കേതിക മുന്നേറ്റം, സംരംഭകത്വം, നിക്ഷേപം, ചൂര-കടൽപായൽ വിപണിശൃംഖല തുടങ്ങിയവ കാര്യക്ഷമമാക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് ലക്ഷദ്വീപ് ഫിഷറീസ് സെക്രട്ടറി രാജ് തിലക് പറഞ്ഞു.
🗞️👉 കേരള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു. 80 വയസായിരിന്നു. രാജ്യസഭാംഗവും കെഎസ്‌സിയുടെ സ്ഥാപകനേതാവുമാണ്. ആലപ്പുഴ ചെങ്ങന്നൂര്‍ കല്ലിശ്ശേരി സ്വദേശിയാണ്.
🗞️👉 വയനാട് മാനന്തവാടി ഗവ. മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴയില്‍ പൊലീസ് കേസെടുത്തു. പ്രസവശേഷം യുവതിയുടെ വയറ്റില്‍ നിന്ന് തുണിക്കെട്ട് പുറത്തുവന്ന സംഭവത്തിലാണ് പൊലീസ് നടപടി. മാനന്തവാടി എസ് ഐ എം സി പവനനാണ് അന്വേഷണചുമതല. പാണ്ടിക്കടവ് സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. യുവതിയുടെ വീട്ടിലെത്തി പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു.
🗞️👉 രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിയമപരമായ നടപടിക്ക് പാർട്ടി എതിരല്ലെന്ന് ഷാഫി പറമ്പിൽ എം പി. രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ പാർട്ടിയുടെ ഭാഗമല്ല. ഞാനുമായുള്ള സൗഹൃദം പാർട്ടി നടപടിക്ക് തടസ്സമായിട്ടില്ലെന്നും ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു. രാഹുലിനെതിരായ മൂന്നാം ബലാത്സംഗക്കേസിൽ വടകരയിലെ ഫ്ലാറ്റിനെക്കുറിച്ചുള്ള യുവതിയുടെ മൊഴിയിലെ പരാമര്‍ശത്തിന് താൻ മറുപടി പറയേണ്ടതില്ലെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു. തന്‍റെ പേര് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോയെന്നായിരുന്നു ഷാഫിയുടെ ചോദ്യം. സത്യം തെളിഞ്ഞു വരട്ടെയന്നും ഷാഫി പറമ്പിൽ മാധ്യമ മാധ്യമങ്ങളോട് പറഞ്ഞു.
🗞️👉 : കരൂർ ആൾക്കൂട്ട ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയ്‍യുടെ മൊഴിയെടുത്ത് സിബിഐ. ദില്ലി സിബിഐ ആസ്ഥാനത്തെ ചോദ്യം ചെയ്യൽ 5 മണിക്കൂർ നീണ്ടു. നാളെയും ചോദ്യം ചെയ്യാൻ ഹാജരാകണമെന്നായിരുന്നു സിബിഐ നിർദേശം. എന്നാൽ, പൊങ്കൽ ഉത്സവം കണക്കിലെടുത്ത് നാട്ടിലേക്ക് മടങ്ങണമെന്ന വിജയ്‍യുടെ ആവശ്യം പരിഗണിച്ച് സിബിഐ നിർദേശം പിൻവലിച്ചു. തീയതി മാറ്റി നൽകണമെന്ന് വിജയ്‍യുടെ അഭിഭാഷക സംഘം സിബിഐയെ അറിയിച്ചു. മറ്റൊരു തീയതി നൽകി പിന്നീട് വീണ്ടും വിളിപ്പിക്കുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. വിജയ്‍യുടെ ചോദ്യം ചെയ്യലിനിടെ സിബിഐ ഓഫീസിന് പുറത്ത് ആരാധകരും ടിവികെ പ്രവർത്തകരും പ്രതിഷേധം നടത്തി.
🗞️👉 സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് മാറ്റിവച്ച മൂന്നു വാര്‍ഡുകളിലെ വോട്ടെുപ്പിൽ വൈകിട്ട് അഞ്ച് മണി വരെ 67.2% പോളിങ്. തിരുവനന്തപുരം നഗരസഭയിലെ വിഴിഞ്ഞം, മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം വാര്‍ഡ്, എറണാകുളം പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂര്‍ വാര്‍ഡ് എന്നിവിടങ്ങളിലാണ് വോടെടുപ്പ് നടന്നത്. വൈകിട്ട് ആറിന് വോട്ടെടുപ്പ് പൂര്‍ത്തിയായി. ഒമ്പതുപേര്‍ മത്സരിക്കുന്ന വിഴിഞ്ഞത്ത് 13307 വോട്ടര്‍മാരാണുള്ളത്. പായിംപാടത്ത് 991 ഉം ഓണക്കൂറിൽ 1183 ഉം വോട്ടര്‍മാരുണ്ട്. രണ്ടിടത്തും നാലു വീതം സ്ഥാനാര്‍ഥികളാണുള്ളത്. നാളെ രാവിലെ പത്തു മണി മുതലാണ് വോട്ടെണ്ണൽ. ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ പിന്തുണയോടെ 51 സീറ്റുകളുമായി കോര്‍പ്പറേഷൻ ഭരിക്കുന്ന ബിജെപിക്ക് വിഴിഞ്ഞം വാര്‍ഡിലെ വിജയം അടക്കം നിര്‍ണയകമാണ്.












