spot_img

പ്രഭാത വാർത്തകൾ 2026 ജനുവരി 02

spot_img

Date:

വാർത്തകൾ

🗞️👉 കീം എന്‍ജിനിയറിങ് പ്രവേശന പരീക്ഷയുടെ മാര്‍ക്ക് നിശ്ചയിക്കുന്ന രീതിയിലെ മാറ്റം അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വിദഗ്ധ സമിതിയുടെ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചാണ് ഉത്തരവ് ഇറക്കിയത്. ഇതോടെ മുന്‍വര്‍ഷങ്ങളിലേത് പോലെ സംസ്ഥാന സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കീമില്‍ മാര്‍ക്ക് കുറയില്ല. 

🗞️👉 പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്സര്‍ലണ്ടിലെ ക്രാന്‍സ് മൊണ്ടാനയിലെ സ്‌കി റിസോര്‍ട്ട് ടൗണിലെ ആഡംബര ബാറിലുണ്ടായ സ്ഫോടനത്തില്‍ 40 പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അട്ടിമറിയല്ലെന്ന് സ്വിസ് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു. (പ്രാദേശിക സമയം പുലര്‍ച്ചെ ഒന്നരയോടെയാണ് സ്ഫോടനമുണ്ടായത്. ക്രാന്‍സ് മൊണ്ടാനയിലെ ആഡംബരഹോട്ടലായ ലീ കോണ്‍സ്റ്റലേഷന്‍ ബാര്‍ ആന്റ് ലോഞ്ചിലായിരുന്നു അപകടം. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ബാറില്‍ നിന്ന് തീയും കനത്ത പുകയും വരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്വിസ് ആല്‍പിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സ്ഫോടനമുണ്ടായ ക്രാന്‍സ് മൊണ്ടാന. പുതുവത്സരാഘോഷങ്ങള്‍ക്കായി എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ വിദേശികളും ഉണ്ടെന്നാണ് വിവരം. ആല്‍പ്‌സ് പര്‍വതനിരയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ക്രാന്‍സ് മൊണ്ടാനയില്‍ ആഡംബരറിസോട്ടുകള്‍ ഏറെയുണ്ട്.

🗞️👉 ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാ​ഗത്തിൽപ്പെട്ട യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം. 50 കാരനായ ഖഖൻ ദാസിന് നേരെയാണ് ആക്രമണമുണ്ടായത്. ഇയാളെ തീകൊളുത്തിയെങ്കിലും ഉടൻ നദിയിലേക്ക് എടുത്ത് ചാടിയതിനാൽ രക്ഷപ്പെട്ടു. ഡിസംബർ 31 ന് ശരിയത്ത്പൂർ ജില്ലയിലാണ് സംഭവം നടന്നത്. മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് ആക്രമിച്ചത്. പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ആക്രമണത്തിൽ ഖഖൻ ദാസിന് ഗുരുതരമായി പരുക്കേറ്റു.

🗞️👉 ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം തൃപ്തികരമാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. അന്വേഷണത്തില്‍ വേഗത പോരെന്നും വന്‍ തോക്കുകളെ പിടികൂടുന്നില്ലെന്നുമുള്ള ഹൈക്കോടതിയുടെ നിരീക്ഷണം മുഖ്യമന്ത്രിക്ക് നിഷേധിക്കാനാകുമോ? ശബരിമലയില്‍ നഷ്ടപ്പെട്ട സ്വര്‍ണം എത്രയാണെന്ന് തിട്ടപ്പെടുത്തുകയോ അവ വീണ്ടെടുക്കുകയോ ചെയ്തിട്ടില്ല. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. മുന്‍മന്ത്രി കടകംപള്ളിയെ ചോദ്യം ചെയ്തത് എന്തിന് പരമരഹസ്യമായി സൂക്ഷിച്ചു? ഈ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

🗞️👉 തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ പോരാട്ടം ഡിഎംകെയും ടിവികെയും തമ്മിലെന്ന ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. മത്സരം ഡിഎംകെയും എഐഎഡിഎംകെയും തമ്മിലാണെന്നും ദുർബലമായെങ്കിലും ഐഐഎഡിഎംകെ തന്നെയാണ് പ്രധാന എതിരാളികളെന്നും ഉദയനിധി പറഞ്ഞു. ബിജെപിയെയും ബിജെപിയുടെ എല്ലാ ബി ടീമുകളെയും ഡിഎംകെ തോൽപ്പിക്കുമെന്നും തമിഴ്നാട് ഉപമുഖ്യമന്ത്രികൂടിയായ ഉദയനിധി പറഞ്ഞു. ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് പരാമർശങ്ങൾ. വിജയ്‌യെ കുറിച്ച് നേരിട്ടുള്ള ചോദ്യങ്ങൾ അഭിമുഖത്തിൽ ഉണ്ടായിരുന്നില്ല.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related