spot_img

കോതനല്ലൂർ ഇരട്ടസംഗമത്തിന് തുടക്കം കുറിച്ച ഫാ. ജോസഫ് പുത്തൻപുര ദൈവസന്നിധിയിലേക്ക്

spot_img

Date:

കടുത്തുരുത്തി: കോതനല്ലൂര്‍ കന്തീശങ്ങളുടെ പള്ളിയില്‍ ഇരട്ടസംഗമത്തിന് തുടക്കം കുറിച്ച ഫാ.ജോസഫ് പുത്തന്‍പുര ദൈവസന്നിധിയിലേക്ക് യാത്രയായി. 35 ജോഡികളുമായി ഫാ.ജോസഫ് പുത്തന്‍പുര വികാരിയായിരിക്കെ 2007 ലാണ് കോതനല്ലൂര്‍ ഇടവകയില്‍ ഇരട്ടസംഗമത്തിന് തുടക്കം കുറിച്ചത്. പിന്നീട് നൂറുകണക്കിന് ഇരട്ടകള്‍ വര്‍ഷം തോറും പങ്കെടുക്കുന്ന സംസ്ഥാനത്തിനകത്തും പുറത്തുമായി അറിയപെടുന്ന വലിയ തിരുനാളായി കോതനല്ലൂരിലെ കന്തീശങ്ങളുടെ ഇരട്ടകളുടെ മഹാസംഗമവും. കോതനല്ലൂര്‍ കന്തീശങ്ങളുടെ ഇടവകയെ പ്രശ്‌സ്തമാക്കിയതിന് പ്രധാന കാരണങ്ങളൊന്നായി പില്‍കാലത്ത് ഇരട്ടകളുടെ സംഗമം മാറി.

ഇരട്ടവൈദീകരായ ഫാ.റോയി കണ്ണഞ്ചിറ സിഎംഐ, ഫാ.റോബി കണ്ണഞ്ചിറ സിഎംഐ എന്നിവരില്‍ ഫാ.റോയി കണ്ണഞ്ചിറ ഇടവകയില്‍ എത്തിയപ്പോഴാണ് പുത്തന്‍പുരയച്ചന്‍ തന്റെ മനസ്സില്‍ തോന്നിയ ഇരട്ടസംഗമം എന്ന ആശയം ഇടവകയില്‍ ആരംഭിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നത്. റോബിയച്ചന്‍ പരിപൂര്‍ണ അറിയിക്കുകയും പറ്റുന്നത്രയും കാലം താനും ഇരട്ട സഹോദരന്‍ ഫാ.റോബിയും സംഗമത്തില്‍ എത്താമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തതോടെ പുത്തന്‍പുരയച്ചന്‍ ആ വര്‍ഷം തന്നെ സംഗമത്തിന് ആരംഭം കുറിച്ചു. പിന്നീടങ്ങോട്ട് വികാരിയായിരുന്നപ്പോഴും സ്ഥലം മാറി പോയ ശേഷവും ഏല്ലാ വര്‍ഷവും പുത്തന്‍പുരയച്ചനും ഇരട്ടസംഗമത്തില്‍ പങ്കെടുക്കാനെത്തുമായിരുന്നു. രോഗബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്നതിനാല്‍ ഈ വര്‍ഷത്തെ സംഗമത്തില്‍ അച്ചന് പങ്കെടുക്കാനായില്ല. 2005 ഫെബ്രൂവരിയിലാണ് കോതനല്ലൂര്‍ ഇടവകയില്‍ ഫാ.പുത്തന്‍പുര വികാരിയായെത്തുന്നത്. ഇതേവര്‍ഷം ജൂണില്‍ ഇടവക ഫൊറോനയായി ഉയര്‍ത്തപെട്ടു. 2010 വരെ ഇടവകയില്‍ സേവനം തുടര്‍ന്നു.

കോതനല്ലൂര്‍ ദേവാലയം നിര്‍മിച്ചതിന്റെ 1200 വര്‍ഷങ്ങള്‍ പൂര്‍ത്തിയായതിന്റെ ഒരു വര്‍ഷം നില്‍ക്കുന്ന ജൂബിലിയാഘോഷങ്ങളുടെ ഉദ്ഘാടനം ഈ മാസം 26 ന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് ഇടവകാംഗങ്ങളെല്ലാം ഒരു പോലെ സ്‌നേഹിക്കുന്ന, ഏവരുടെയും മനസ്സില്‍ മായാതെ നില്‍ക്കുന്ന പുത്തന്‍പുരയച്ചന്‍ ദൈവസന്നിധിയിലേക്ക് യാത്രയാകുന്നത്. രോഗബാധിതനായതിനെ തുടര്‍ന്ന് ചേര്‍പ്പുങ്കല്‍ മെഡിസിറ്റിയോട് ചേര്‍ന്നുള്ള പ്രീസ്റ്റ്് ഹോമിലായിരുന്നു പുത്തന്‍പുരയ്ച്ചന്‍ താമസിച്ചിരുന്നത്. ആധ്യാത്മകമായി ഇടവകയെ പുരോഗതിയിലേക്ക് നയിക്കാന്‍ പുത്തന്‍പുരയ്ച്ചന് കഴിഞ്ഞതായി ഇടവകാംഗങ്ങള്‍ സ്മരിക്കുന്നു. ഇടവകയിലെ ഓരോ അംഗത്തെയും കുടുംബാംഗത്തെ പോലെ പേര് ചൊല്ലി വിളിക്കാവുന്ന അടുപ്പവും പരിചയവും അച്ചനുണ്ടായിരുന്നു. പാലാ രൂപതയിലെ പെരിയപ്പുറം സെന്റ് ജോണ്‍സ് ഇടവകാംഗമായ ഫാ. ജോസഫ് പുത്തന്‍പുരയുടെ സംസ്‌ക്കാരം വെള്ളിയാഴ്ച്ച രാവിലെ 9.30 ന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍ ഇടവക ദേവാലയത്തില്‍ നടക്കും.

കോതനല്ലൂര്‍ പള്ളിയില്‍ നടന്ന 2024 ലെ ഇരട്ടസംഗമത്തില്‍ അവസാനമായി പങ്കെടുക്കാനെത്തിയപ്പോള്‍ ഫാ.ജോസഫ് പുത്തന്‍പുര സംഗമത്തിനെത്തിയ മൂവര്‍സംഘത്തെ പ്രാര്‍ത്ഥിച്ചനുഗ്രഹിക്കുന്നു. കുട്ടികളുടെ മാതാവ് സമീപം. (ഫയല്‍ ചിത്രം)

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related