ജാതി, മതം, ഭാഷ, എന്നിവ ഒരു മനുഷ്യനെയും മഹാനാക്കുന്നില്ലെന്നും വ്യക്തിയിലെ ഗുണങ്ങളാണ് അവരെ ശ്രേഷ്ഠരാക്കുന്നതെന്നും ഗഡ്കരി പറഞ്ഞു. തനിക്ക് സംവരണം തന്നില്ല എന്നതാണ് ദൈവം തനിക്ക് നല്‍കിയ ഏറ്റവും വലിയ അനുഗ്രഹമെന്ന് എപ്പോഴും തമാശയായി പറയാറുണ്ടെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു. നാഗ്പൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ബ്രാഹ്മണര്‍ ചെലുത്തുന്ന സാമൂഹിക സ്വാധീനത്തിലെ വ്യത്യാസത്തെക്കുറിച്ചും ഗഡ്കരി പറഞ്ഞു. മഹാരാഷ്ട്രയില്‍ ബ്രാഹ്മണര്‍ക്ക് പ്രാധാന്യമില്ല. എന്നാല്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ അവര്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്.
അവിടെ പോകുമ്പോഴൊക്കെ ഗണ്യമായ അധികാരവും സ്വാധീനവുമുള്ള ദുബേമാരേയും മിശ്രമാരെയും ത്രിപാഠിമാരെയും കണ്ടിട്ടുണ്ടെന്നും ഗഡ്കരി പറഞ്ഞു. മഹാരാഷ്ട്രയില്‍ സംവരണത്തിനു വേണ്ടിയുള്ള ആവശ്യം ശക്തമാകുന്നതിനിടെയാണ് ഗഡ്കരിയുടെ വാക്കുകള്‍.













