വ്യാജപ്രചാരണത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഗോപാലകൃഷ്ണനെന്നും അധിക്ഷേപിച്ചവരെ നിയമപരമായി നേരിടുമെന്നും വൈപ്പിന്‍ എംഎല്‍എ കെ എന്‍ ഉണ്ണികൃഷ്ണന്‍. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ശക്തികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍
പോരാടുമെന്നും രാഷ്ട്രീയമായി ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ അങ്ങനെയും നേരിടാനാണ് താനും പ്രസ്ഥാനവും തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അടിസ്ഥാനമില്ലാത്ത
ആരോപണം വ്യാജ പ്രചാരണത്തിന് കഴിയും വിധം തയാറാക്കിയത് എം ബി ഗോപാലകൃഷ്ണന്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്.അദ്ദേഹം പങ്കുവച്ച എഫ് ബി പോസ്റ്റാണ് പിന്നീട് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. പിന്നീട് ചില പത്രങ്ങളും ഇത് ഏറ്റെടുക്കുകയുണ്ടായി.












