തൃശൂർ പീച്ചിയിലെ പൊലീസ് മർദനത്തിൽ എസ്ഐ രതീഷിനെതിരായ റിപ്പോർട്ട് ഐജി ഓഫീസിൽ കെട്ടികിടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ.
രതീഷ് മർദിച്ചെന്ന് വകുപ്പ് തല അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും അന്വേഷണം പൂർത്തിയാക്കുന്നതിനിടെ ആരോപണവിധേയനായ രതീഷിന് സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു.
പിന്നീട് ഉദ്യോഗസ്ഥൻ കൊച്ചി പരിധിയിൽ എസ്എച്ച്ഒ ആയി ചുമതലയേറ്റെടുക്കുകയായിരുന്നു. ഉത്തര മേഖല ഐജിയുടെ അധികാര പരിധിയിൽ നിന്ന് രതീഷ് മാറി എന്ന് പറഞ്ഞാണ് നടപടി എടുക്കാതിരുന്നത്.












