മോഴ്സിലോസ്കോപ്പ് കാണാതായി എന്നത് ആരോഗ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്ന് ഡോ.ഹാരിസ് ചിറയ്ക്കൽ. താൻ ചട്ടലംഘനം നടത്തിയിട്ടുണ്ടെന്നും സർക്കാർ ഉദ്യോഗസ്ഥർ തന്നെ മീഡിയ്ക്ക് മുന്നിൽ വിവരങ്ങൾ പങ്കു വെയ്ക്കുന്നത് ചട്ടലംഘനം ആണെന്നും ഡോ.ഹാരിസ്
മാധ്യമങ്ങളോട് പ്രതികരിച്ചു. സർക്കാരിന് സമ്മർദ്ദം ഉണ്ടാക്കിയെന്നും അദേഹം പറഞ്ഞു. മൊഴ്സിലോസ്കോപ് കണ്ടെത്തി ഇനി അതിൽ കൂടുതൽ അഭിപ്രായം ഇല്ല. ബില്ല്, ഡെലിവറി ചെല്ലാൻ ഇതിനെ കുറിച്ച് ഒന്നും അറിയില്ല. കുറച്ച് പേപ്പർ കൈയ്യിൽ കിട്ടും അത്രമാത്രം. എന്താണ് സംഭവിച്ചത്
എന്ന് അറിയില്ലെന്ന് ഡോ.ഹാരിസ് ചിറയ്ക്കൽ പറഞ്ഞു. മുറിയിൽ ഒരാൾ കയറി എന്ന ആരോപണത്തിലും ഹാരിസ് മറുപടി പറഞ്ഞു. അതിൽ ഒരു അസ്വാഭാവികതയുമില്ല. തൻ്റെ മുറിയിൽ എല്ലാവർക്കും കയറാമെന്ന് അദേഹം പറഞ്ഞു.













