ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന സായുധ സംഘർഷങ്ങളും യുദ്ധങ്ങളും സഭയുടെ ഹൃദയത്തെ മുറിപ്പെടുത്തുന്നുണ്ടെന്നും, യുദ്ധം കൊണ്ട് നമുക്കെല്ലാം നഷ്ടമായേക്കാമെന്നും ലെയോ പതിനാലാമൻ പാപ്പ. ജൂൺ 18 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ച വേളയിലാണ്
പാപ്പ ഇക്കാര്യം പറഞ്ഞത്. “യുദ്ധത്തോടെ എല്ലാം നഷ്ടപ്പെട്ടേക്കാം” എന്ന പിയൂസ് പന്ത്രണ്ടാം പാപ്പായുടെ വാക്കുകൾ ആവര്‍ത്തിച്ചു. യുദ്ധങ്ങളെ സാധാരണ സംഭവങ്ങളായി കണക്കാക്കുന്ന മനസ്ഥിതി അവസാനിക്കണമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.രണ്ടാം ലോകമഹായുദ്ധകാലത്ത് പന്ത്രണ്ടാം
പിയൂസ് പാപ്പാ പറഞ്ഞ, “സമാധാനം കൊണ്ട് നമുക്കൊന്നും നഷ്ടമാകുന്നില്ല, എന്നാൽ യുദ്ധം കൊണ്ട് നമുക്കെല്ലാം നഷ്ടമായേക്കാം” എന്ന വാക്കുകൾ ആർത്തിച്ചുകൊണ്ടാണ് ലെയോ പതിനാലാമൻ പാപ്പ യുദ്ധമെന്ന തിന്മയ്‌ക്കെതിരെ സ്വരമുയര്‍ത്തിയത്. യുക്രൈൻ, ഇറാൻ, ഇസ്രായേൽ, ഗാസാ തുടങ്ങി, യുദ്ധങ്ങൾ അരങ്ങേറുന്ന ലോകത്തിന്റെ വിവിധയിടങ്ങളിൽനിന്നുയരുന്ന വിലാപം സഭയുടെ ഹൃദയത്തെ മുറിവേൽപ്പിക്കുന്നുണ്ടെന്ന് പാപ്പ പ്രസ്താവിച്ചു.













