ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ജമ്മു കശ്മീരിൽ എത്തി. പാകിസ്താൻ ഷെല്ലാക്രമണം നടത്തിയ കുടുംബങ്ങളെ കാണും. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇത് രണ്ടാം തവണയാണ്
രാഹുൽഗാന്ധിയുടെ സന്ദർശനം. പൂഞ്ച് ജില്ലയില്‍ എത്തുന്ന രാഹുല്‍ ഗാന്ധി പാകിസ്താൻ
ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കാണും. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്സില്‍ വെള്ളിയാഴ്ച പങ്കുവച്ച കുറിപ്പിലൂടെയാണ് ജയറാം രമേശ് ഇക്കാര്യം പറഞ്ഞത്.