തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കുന്നതിനും ഗുണ്ടാ-ലഹരി സംഘങ്ങളെ അടിച്ചമർത്തുന്നതിനുമായി കേരള പോലീസ് ആരംഭിച്ച ‘ഓപ്പറേഷൻ ഗ്രിപ്പ്’ (Operation GRIP) നടപടികൾ ശക്തമായി തുടരുന്നു. റെയ്ഡിന്റെ ഭാഗമായി നിരവധി പ്രമുഖ ഗുണ്ടകളും ലഹരി വിൽപനക്കാരും കരുതൽ തടങ്കലിലാവുകയും അറസ്റ്റിലാവുകയും ചെയ്തു.
വാറന്റ് നിലവിലുള്ള പ്രതികൾ, കാപ്പാ (KAAPA) നിയമപ്രകാരം നടപടി നേരിടുന്നവർ, ലഹരിക്കടത്ത് കേസുകളിലെ പ്രതികൾ എന്നിവരെ കേന്ദ്രീകരിച്ചാണ് പോലീസ് പരിശോധന കർശനമാക്കിയിരിക്കുന്നത്. സാമൂഹിക വിരുദ്ധർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി.
















