വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് സ്വകാര്യ സ്കൂളിൽ അഞ്ച് വയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ചു. യുകെജി വിദ്യാർത്ഥിയായ പ്രണയ് തേജ് ആണ് മരിച്ചത്. ക്ലാസ് മുറിയിൽ വെച്ച് അധ്യാപിക കുഞ്ഞിന്റെ മുഖത്തടിച്ചതിനെ തുടർന്നാണ് മരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. അധ്യാപിക കുട്ടിയെ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ടൗൺ കോത്തറോഡ് പ്രദേശത്തെ സ്വകാര്യ സ്കൂളിൽ രാവിലെ 11 മണിയോടെയാണ് സംഭവം. ഗൃഹപാഠം പൂർത്തിയാക്കാത്തതിനാൽ അധ്യാപിക തല്ലുമെന്ന് ഭയന്ന് കുട്ടി സ്കൂളിൽ പോകാൻ മടി കാണിച്ചിരുന്നതായി വീട്ടുകാർ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് 24 News കാണുക.
















