ഇറാന്‍ ഫുട്‌ബോള്‍ ടീമിന് ഏര്‍പ്പെടുത്തിയിരുന്ന കര്‍ശനമായ യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ്. അവസാന ഗ്രൂപ്പ് മത്സരത്തിനായി രണ്ട് ദിവസം മുമ്പ് അമേരിക്കയില്‍ പ്രവേശിക്കാന്‍ ഇറാന്‍ ടീമിന് അനുമതി നല്‍കി. മത്സരത്തിന്റെ തൊട്ടുതലേന്ന് മാത്രം അമേരിക്കയിലെത്തിയാല്‍
മതിയെന്നായിരുന്നു ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് ഇറാനുള്ള നിര്‍ദേശം. വെടിനിര്‍ത്തലിന് ഇരുരാജ്യങ്ങളും കരാറൊപ്പിട്ടിട്ടും ആ സമാധാനം കളിക്കളത്തിലെത്തിയിരുന്നില്ല. മെക്‌സിക്കോയിലാണ് ഇറാന്‍ ടീമിന്റെ താമസം. മത്സരത്തിന്റെ തലേ ദിവസം
അമേരിക്കയിലെത്തും. മത്സരം കഴിഞ്ഞയുടന്‍ വിശ്രമിക്കാന്‍ പോലും സമയം ലഭിക്കാതെ തിരികെ പോവുകയും വേണം. ആദ്യ രണ്ട് മത്സരത്തിലും ഇത് തുടര്‍ന്നു. ദീര്‍ഘദൂര യാത്രയും വിശ്രമമില്ലായ്മയും ടീമിനെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇറാന്‍ കോച്ച് അമീര്‍ ഗാലെനോയി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.















