കോഴിക്കോട് നിപയുടെ ഉറവിടത്തിൽ അവ്യക്തത തുടരുന്നു. നിപ രോഗബാധിതന്റെ വീടിനു സമീപത്ത് നിന്നും പിടിച്ച വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്. കാഷ്ഠത്തിലും നിപ
വൈറസിന്റെ സാന്നിധ്യമില്ല. ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധന ഫലമാണ് പുറത്തുവന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നിപ ബാധിതന്റെ ആരോഗ്യനില
അതീവഗുരുതരമായി തുടരുകയാണ്. സമ്പർക്കപ്പട്ടികയിൽ നിന്ന് ഇതുവരെ പരിശോധിച്ച 15 പേരുടെയും സാമ്പിൾ ഫലം നെഗറ്റീവ് ആണ്. കോഴിക്കോട് ജില്ലയിൽ നടത്തിയ രോഗപ്രതിരോധ പ്രവർത്തനങ്ങൾ പൂർണ വിജയത്തിലാണെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ അറിയിച്ചു.















