അമേരിക്കൻ സമാധാന കരാറിന് ഇറാൻ നൽകിയ മറുപടി അംഗീകരിക്കാനാകാത്തെന്ന് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ട്രംപിന്റെ ചൈന സന്ദർശനം ഈ ആഴ്ച നടക്കാനിരിക്കെ, പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ലോകരാജ്യങ്ങളുടെ ഭാഗത്തുനിന്ന് സമ്മർദ്ദം ശക്തമാണ്. യുദ്ധം സൃഷ്ടിച്ച
ആഗോള ഊർജ്ജ പ്രതിസന്ധിയും സാമ്പത്തിക തകർച്ചയും ലോകരാഷ്ട്രങ്ങളെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. അതേസമയം, ട്രംപിന് മറുപടിയുമായി ഇറാൻ രംഗത്തെത്തി. ട്രംപിന്റെ അത്യാഗ്രഹത്തിന് ഇറാൻ കീഴടങ്ങുക എന്നതായിരുന്നു യു എസ് പദ്ധതി.ഹോർമുസ്
കടലിടുക്കിന് മേലുള്ള ഇറാന്റെ പരമാധികാരം അംഗീകരിക്കണം. യുദ്ധത്തിൽ സംഭവിച്ച നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ഉപരോധങ്ങൾ അവസാനിപ്പിച്ച് പിടിച്ചുവെച്ചിരിക്കുന്ന ആസ്തികൾ വിട്ടുകൊടുക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു.















