ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ ഭീകരാക്രമണ കേസിൽ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ട മുഖ്യപ്രതി ഉമർ ഉൻ നബി ഉൾപ്പെടെ 10 പ്രതികളാണ് കേസിലുള്ളത്. 7500 പേജുകൾ ഉള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. ഗൂഢാലോചന ആരംഭിച്ചത് 2022-ൽ
ശ്രീനഗറിലെന്നും കുറ്റപത്രത്തിലുണ്ട്. ‘ഓപ്പറേഷൻ ഹെവൻലി ഹിന്ദ്’ എന്ന പേരിൽ പദ്ധതിയിട്ട ഓപ്പറേഷന്റെ ഭാഗമാണ് ആക്രമണം. ജെയ്‌ഷെ മുഹമ്മദിൻ്റെ മറവിൽ അൻസാർ ഗസ്‌വത്-ഉൽ-ഹിന്ദ് ഭീകര സംഘടനയാണ് പദ്ധതിയിട്ടത്. യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നതിനും പുതിയ
അംഗങ്ങളെ ചേർക്കുന്നതിനുമായി പ്രതികൾ ഒരു പ്രചാരണം ആരംഭിച്ചതായി എൻഐഎ പറയുന്നു. പ്രതികൾ വൻതോതിൽ ആയുധങ്ങളും സ്ഫോടകവസ്തുക്കളും ശേഖരിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു. എളുപ്പത്തിൽ ലഭ്യമായ രാസവസ്തുക്കൾ ഉപയോഗിച്ചാണ് അവർ സ്ഫോടകവസ്തുക്കൾ നിർമ്മിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായി.















