കനത്ത മഴ, രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക നാളെ അവധി പ്രഖ്യാപിച്ചു. മണ്ണിടിച്ചിലുണ്ടായ വയനാടും കോഴിക്കോടുമാണ് അവധി. കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ, ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ
വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. കോഴിക്കോട് ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്
കലക്ടർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചത്. സർവകലാശാല പരീക്ഷകൾ, പിഎസ്‌സി പരീക്ഷകൾ എന്നിവ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കും. അതേസമയം, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മതപഠന ക്ലാസുകള്‍, പ്രൊഫഷണല്‍ കോളജുകൾ എന്നീ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും.















