പ്ലാശനാൽ സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്കൂൾ ഒക്ടോബർ 7, 8 തീയതികളിൽ നടന്ന പാലാ ഉപജില്ല ശാസ്ത്രോത്സവത്തിൽ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആതിഥേയത്വം വഹിച്ച സ്കൂളിന്റെ തിളക്കമാർന്ന ഈ വിജയം വലിയ ആഘോഷമായി.
വിജയികളായ വിദ്യാർത്ഥികൾ പ്രിൻസിപ്പാൾ ജോബിച്ചൻ ജോസഫ്, ഹെഡ്മാസ്റ്റർ ജെയിംസ് കുട്ടി കുര്യൻ, അധ്യാപകർ എന്നിവർക്കൊപ്പം സന്തോഷം പങ്കുവെച്ചു. വിവിധ മത്സരങ്ങളിലെ മികച്ച പ്രകടനമാണ് സെന്റ് ആന്റണീസിനെ ഓവറോൾ ചാമ്പ്യൻഷിപ്പിലേക്ക് നയിച്ചത്.














