വാർത്തകൾ

Date:

🗞🏵  പാലാ വിഷൻ  ന്യൂസ് 🗞🏵
2024 മാർച്ച് 15, വെള്ളി 1199 മീനം 2

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision


വാർത്തകൾ

🗞🏵 രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സർക്കാരിന്റെ പ്രഖ്യാപനം. പുതുക്കിയ വില ഇന്ന് രാവിലെ ആറു മുതൽ പ്രാബല്യത്തിൽ വരും. 

🗞🏵 മുൻ ഐഎഎസ് ഉദ്യോഗസ്ഥ രായിരുന്ന ഗ്യാനേഷ് കുമാറിനെയും ഡോ. സുഖ്ബീർ സിംഗ് സന്ധുവിനെയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർമാരായി തെരഞ്ഞെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയു ടെ നേതൃത്വത്തിലുള്ള സമിതി ഇന്നലെ യോ ഗം ചേർന്നാണ് ഇരുവരെയും തെരഞ്ഞെടു ത്തത്.
പ്രധാനമന്ത്രിക്കു പുറമെ ആഭ്യന്തര മന്ത്രി അ മിത് ഷാ, ലോക്‌സഭയിലെ കോൺഗ്രസ് നേ താവ് അധീർ രഞ്ജൻ ചൗധരി എന്നിവരായി രുന്നു സമിതിയിലെ മറ്റംഗങ്ങൾ. രാഷ്ട്രപതി യുടെ അംഗീകാരത്തോടെ പുതിയ കമ്മീഷ ണർമാർ നിയമിതരാകും.


 
🗞🏵 ഒരു രാജ്യം ഒരു തെരഞ്ഞെടു പ്പ്’ എന്ന ആശയവുമായി ബന്ധപ്പെട്ട മാർഗ രേഖ തയാറാക്കുന്നതിന് കേന്ദ്രസർക്കാർ നി യോഗിച്ച സമിതി രാഷ്ട്രപതി ദ്രൗപദി മുർമുവിന് റിപ്പോർട്ട് സമർപ്പിച്ചു. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നേതൃത്വം നൽകുന്ന സ മിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന കേന്ദ്ര സർക്കാരിന്റെ ആശയത്തെ അനുകൂലിക്കു ന്ന തരത്തിലുള്ള 18,000 പേജുകൾ അടങ്ങുന്ന റിപ്പോർട്ടാണ് സമിതി കൈമാറിയത്

🗞🏵 ഹരിയാന നിയമസഭയിൽ ഭൂരി പക്ഷം തെളിയിച്ച് ബിജെപി മുഖ്യമന്ത്രി നാ യബ് സിംഗ് സെയ്‌നി. ഇന്നലെ രാവിലെ പതിനൊന്നോടെ നടന്ന വിശ്വാസവോട്ടെടു പ്പിൽ 90 അംഗ സഭയിൽ ബിജെപിയുടെ 41ന് പുറമെ ഏഴു സ്വതന്ത്രരിൽ ആറു പേരും ഹരി യാന ലോക്ഹിതിന്റെ ഏക എംഎൽഎയും സെയ്നി സർക്കാരിനെ പിന്തുണച്ചു.
 
🗞🏵 പൗരത്വ നിയമ ഭേദഗതിക്കെതിരേ ആസാമിൽ പ്രതിഷേധം കനക്കുന്നു പ്രതിപക്ഷ പാർട്ടികളും വിദ്യാർഥി സംഘടനകളുമാ യിരുന്നു വിവിധയിടങ്ങളിൽ പ്രതിഷേധം നട ത്തിയത്.സമൂഹത്തെ ഭിന്നിപ്പിക്കാനാണ് ബിജെപി സിഎഎ നടപ്പാക്കിയതെന്ന് ഗോഹട്ടിയിൽ പ്രതിഷേധത്തിനു നേതൃത്വം നല്കിയ രാജ്യ സഭാംഗം അജിത്കുമാർ ഭുയാൻ പറഞ്ഞു.ഓൾ ആസാം സ്റ്റുഡൻ്റ്സ് യൂണിയൻ(എഎ എസ്‌യു) പ്രവർത്തകർ ഗോഹട്ടി, ബാർപേട്ട, കൊക്രജാർ, ലഖിംപുർ ഉൾപ്പെടെയുള്ള മേ ഖലകളിൽ കരിങ്കൊടി നാട്ടി.
 
🗞🏵 ഹയർ സെക്കൻഡറി പരീക്ഷാ മൂല്യ നിർണയ ക്യാമ്പിൻ്റെ ചുമതലയുള്ള അധ്യാ പകർ ഈസ്റ്റർ ദിനത്തിലും ഡ്യൂട്ടി ചെയ്യണ മെന്ന സർക്കാർ ഉത്തരവിനെതിരേ വ്യാപക പ്രതിഷേധം. എസ്എസ്എൽസിയുടേതു പോലെ ഹയർ സെക്കൻഡറിയുടെയും മൂല്യനിർണയം ഏ പ്രിൽ മൂന്നിന് തുടങ്ങുന്ന രീതിയിൽ പുനഃക മീകരണമെന്നാണ് ആവശ്യം

🗞🏵 പൗരത്വ നിയമ പ്രക്ഷോഭ വുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ഭൂരിഭാഗവും പിൻവലിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 835 കേസുകളിൽ രജിസ്റ്റർ ചെയ്‌തതിൽ 629 കേസുകൾ ഇതിനോടകം പിൻവലിച്ചെ ന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവിൽ കോടതിയുടെ പരിഗണനയിൽ 206 കേസുകളാണ്. അതിൽ 86 എണ്ണത്തിൽ സർക്കാർ പിൻവലിക്കാനുള്ള സമ്മതം നൽ കി

🗞🏵 ഇലക്ടറൽ ബോണ്ട് വിവരങ്ങ ൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട തിന് പിന്നാലെ പണം നൽകിയവരുടെ പട്ടികയിൽ നിരവധി കമ്പനികളുടെ പേരുകള ണ് പുറത്തുവരുന്നത്. ഏറ്റവും അധികം പ ണം ലഭിച്ച പാർട്ടി ബിജെപിയാണ്. ഏറ്റവും കൂടുതൽ പണം നൽകിയത് സാന്റിയാഗോ മാർട്ടിന്റെ കമ്പനിയായ ഫ്യൂച്ചർ ഗെയ്മിംഗ് ആൻഡ് ഹോട്ടൽ സർവീസസ് ആണ്. ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് സാ ന്റിയാഗോ മാർട്ടിൻ്റെ കമ്പനി വാങ്ങിയത് 1368 കോടിയുടെ ബോണ്ടുകളാണ്. എൻ ഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് നടപടി നേരിട്ട കമ്പനിയാണ് സാന്റിയാഗോ മാർട്ടിന്റേത്.

🗞🏵 മൂന്നാർ-മറയൂർ അന്തർസംസ്ഥാന പാതയിൽ പടയപ്പ വീണ്ടും കാറ് തകർത്തു. ബുധനാഴ്ച രാത്രി ഒൻപത് മണിക്കാണ് സംഭവം. ഇടുക്കി മുണ്ടിയെരുമ ആലുംമൂട്ടിൽ ആശിഷ് മാത്യു 30) വും ഭാര്യ ജുബി (29) യും രാമക്കൽമേട്, മൂന്നാർ സന്ദർശനത്തിന് ശേഷം മറയൂരിലേക്ക് വരും വഴി എട്ടാംമൈലിൽ വച്ചാണ് പടയപ്പ ഇവർ സഞ്ചരിച്ച കാർ തടഞ്ഞ് ആക്രമിച്ചത്. സമീപത്ത് കൊക്കയായിരുന്നെങ്കിലും ഇവർ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. മൂന്നാർ-മറയൂർ അന്തർസംസ്ഥാന പാതയിൽ ഒരു മാസത്തിനകം ഒരു കാറും ബൈക്കും രണ്ടു ബസ്സുകളും പടയപ്പ തകർത്തിട്ടുണ്ട്.

🗞🏵 ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് അപകടത്തിൽ ഗുരുതര പരുക്ക്. നെറ്റിയുടെ മധ്യത്തിലാണ് പരുക്കേറ്റിരിക്കുന്നത്. പരുക്കേറ്റു ആശുപത്രിയിൽ കഴിയുന്ന മമതാ ബാനർജിയുടെ ചിത്രം തൃണമൂൽ കോണ്‍ഗ്രസ് ഔദ്യോഗിക എക്സ് പ്ലാറ്റ് ഫോമിൽ പങ്കുവച്ചു.
 
🗞🏵  ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യുടെ കൊച്ചിയിലെ പുതിയ ഓഫിസ് സമുച്ചയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു.  ഓൺലൈനായാണ് അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചത്. കളമശ്ശേരി എച്ച്എംടിക്ക് സമീപമാണ് എൻഐഎക്ക് സ്വന്തമായി ഓഫീസ് സമുച്ചയം നിര്‍മിച്ചിരിക്കുന്നത്

🗞🏵 ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയ ഏക സിവില്‍ കോഡ് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഇതോടെ യുസിസി ഉത്തരാഖണ്ഡ് ബില്‍ നിയമമായി. ഇനി ഈ നിയമം സംബന്ധിച്ച നോട്ടിഫിക്കേഷന്‍ സംസ്ഥാനം പുറത്തിറക്കും. ഇതോടെ രാജ്യത്ത് ഏക സിവില്‍ കോഡ് നിലവില്‍ വരുന്ന ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ്.
 
🗞🏵 പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെട്ടിനുറുക്കുമെന്ന് വിവാദ പ്രസംഗം നടത്തിയ തമിഴ്നാട് മന്ത്രിക്കെതിരെ കേസ്. ഡൽഹി പോലീസാണ് തമിഴ്‌നാട് മന്ത്രിക്കെതിരെ കേസെടുത്തത്. സുപ്രീംകോടതിയിലെ അഭിഭാഷകനായ സത്യരഞ്ജൻ സ്വെയിൻ ആണ് മന്ത്രിക്കെതിരെ പോലീസിൽ പരാതി നൽകിയത്.തമിഴ്നാട് മന്ത്രിസഭയിലെ വ്യവസായ വകുപ്പ് മന്ത്രിയാണ് അൻപരശൻ

🗞🏵 ഡൽഹിയിൽ വ്യാജ അർബുദമരുന്നുകളുമായി 8 പേർ അറസ്റ്റിൽ. ആശുപത്രി ജീവനക്കാർ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. വിപണിയിൽ നാല് കോടി രൂപ വിലമതിക്കുന്ന വ്യാജ അർബുദമരുന്നുകളാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. മോത്തി നഗർ, യമുന വിഹാർ, ഗുരുഗ്രാം എന്നിവിടങ്ങളിൽ ഡൽഹി പോലീസ് ക്രൈം ബ്രാഞ്ച് സംഘം നടത്തിയ റെയ്ഡിലാണ് ഇവ പിടികൂടിയത്. മെഡിക്കൽ ഷോപ്പ് ജീവനക്കാർ, ഫർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ ഉൾപ്പെട്ട രാജ്യാന്തര മരുന്നുമാഫിയ സംഘമാണ് ക്രൈം ബ്രാഞ്ചിന്റെ വലയിലായിരിക്കുന്നത്.

🗞🏵 പൗരത്വ ഭേദഗതി നിയമം പിൻവലിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. സിഎഎയുടെ കാര്യത്തിൽ ബിജെപി സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും അമിത് ഷാ വ്യക്തമാക്കി. രാജ്യത്തെ പൗരന്‍മാരുടെ അവകാശം ഉറപ്പുവരുത്തുന്നതാണ് സി.എ.എയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മുന്നണി നേതാക്കള്‍ അധികാരത്തിലെത്തില്ലെന്ന് അവര്‍ക്ക് തന്നെ അറിയാമെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

🗞🏵 ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് പുതിയ സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ആക്രമണകാരികൾ നിങ്ങളുടെ ഫോണിൽ അനിയന്ത്രിതമായ കോഡ് നടപ്പിലാക്കാൻ സാധ്യതയുണ്ടെന്നും തന്ത്രപ്രധാനമായ വിവരങ്ങൾ പലതും ചൂഷണം ചെയ്യപ്പെടാൻ ഇടയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ആൻഡ്രോയ്ഡ് പതിപ്പുകളായ 12, 12L, 13 14 തുടങ്ങിയവയെല്ലാം സുരക്ഷാ ഭീഷണി നേരിടുന്നുണ്ട്.

🗞🏵 രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ സുധാ മൂർത്തി. രാഷ്ട്രപതി ദ്രൗപദി മുർമുവാണ് സുധാ മൂർത്തിയെ രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്തത്. കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ, വൈസ് പ്രസിഡന്റ് ജഗ്ദീപ് തുടങ്ങിയ പ്രമുഖർ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്‌ങ്കെടുത്തു.
 
🗞🏵 സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്കുള്ള വേതന വിതരണത്തിനായി കോടികൾ അനുവദിച്ച് ധനവകുപ്പ്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ഫെബ്രുവരിയിലെ ശമ്പളം നൽകുന്നതിനായി 16.31 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ഇതോടെ, സംസ്ഥാനത്തെ 13,560 ഉച്ച ഭക്ഷണം പാചക തൊഴിലാളികൾക്ക് ഉടൻ തന്നെ ശമ്പളം ലഭിക്കും. 20 പ്രവർത്തി ദിവസങ്ങൾക്ക് 13,500 രൂപയാണ് വേതനമായി ലഭിക്കുന്നത്.

🗞🏵 പോലീസ് കസ്റ്റഡിയിലിരിക്കെ ലോക്കപ്പിനുള്ളിൽ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. പാലക്കാട്‌ എക്സൈസ് പിടികൂടിയ ഇടുക്കി സ്വദേശി ഷോജോ ജോൺ ആണ് മരിച്ചത്. എന്നാൽ, ഷോജോ ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങൾ ഓഫീസിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. 
 
🗞🏵 പുൽവാമ പരാമർശത്തിൽ തിരുത്തും വിശദീകരണവുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്‍റോ ആന്‍റണി. പാകിസ്ഥാന് ആക്രമണത്തിൽ പങ്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നാണ് ആന്‍റോയുടെ  വിശദീകരണം. എന്നാൽ പരാമർശം രാഷ്ട്രീയ ആയുധമാക്കാൻ ഒരുങ്ങുകയാണ് എതിരാളികൾ. പുൽവാമയിൽ പാകിസ്ഥാന് എന്ത് പങ്കെന്ന്  ചോദ്യം വൻ വിവാദമായതോടെ ആന്‍റോ ആന്‍റണി തിരുത്തി. പരാമർശം ദേശീയതലത്തിൽ ബിജെപി ചർച്ചയാക്കി. സിപിഎമ്മും കൂടി കളത്തിലേക്ക് എത്തുമെന്ന് കണ്ടാണ് ആന്‍റോയുടെ തിരുത്ത്

🗞🏵 കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രധാന കവാടത്തിന് മുൻവശമുള്ള ഫാർമസി അടച്ചു. മരുന്ന് ക്ഷാമം രൂക്ഷമായതിനെ തുടർന്നാണ് ഫാർമസി അടച്ചത്. സംസ്ഥാന സർക്കാർ കോടികളാണ് കുടിശ്ശിക ഇനത്തിൽ നൽകാനുള്ളത്. ഇതോടെ, മരുന്ന് വിതരണക്കാർ ഫാർമസിയിലേക്കുള്ള മരുന്ന് വിതരണം താൽക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു. ക്യാൻസർ രോഗികളടക്കം നിരവധി പേർ മരുന്ന് വാങ്ങുന്ന ഫാർമസിയാണ് അടച്ചത്.

🗞🏵 വെന്തുരുകുന്ന കേരളത്തിന് ആശ്വാസ വാർത്തയുമായി കാലാവസ്ഥാ വകുപ്പ്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, സംസ്ഥാനത്തെ 8 ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തലസ്ഥാനമടക്കമുള്ള 8 ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

🗞🏵 18 ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്ര വാർത്താവിതരണ മന്ത്രാലയം. അശ്ലീല ഉള്ളടക്കത്തിന്റെ പേരിലാണ് നടപടി. നിരവധി തവണ മുന്നറിയിപ്പ് നൽകിയ ശേഷമാണ് അധികൃതർ ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്. 19 വെബ്‌സൈറ്റുകൾക്കും 10 ആപ്പുകൾക്കും 57 സാമൂഹിക മാധ്യമ അക്കൗണ്ടുകൾക്കും കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

🗞🏵 ഇന്ത്യയുടെ മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ ആശുപത്രിയിൽ. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് പ്രതിഭാ പാട്ടീലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനിയും നെഞ്ചിലെ അണുബാധയും മൂലമാണ് മുൻ രാഷ്ട്രപതിയുടെ ആരോഗ്യം വഷളായത്. നിലവിൽ പ്രതിഭാ പാട്ടീലിന്റെ ആരോഗ്യ നില തൃപ്തികരമാണ്.

🗞🏵 ഇടുക്കി സീതത്തോട്, ചിന്നക്കനാൽ എന്നിവിടങ്ങളിൽ വീണ്ടും ഭീതി വിതച്ച് കാട്ടാന ആക്രമണം. സീതത്തോട് മണിയാർ- കട്ടച്ചിറ റൂട്ടിൽ എട്ടാം ബ്ലോക്കിന് സമീപമാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. തുടർന്ന് റോഡിൽ നിൽക്കുകയായിരുന്ന യുവാക്കൾക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ആനയുടെ ആക്രമണത്തിൽ കട്ടിറ സ്വദേശികളായ രഞ്ജു (25), ഉണ്ണി (20) എന്നിവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
 
🗞🏵 130 കോടി രൂപയുടെ വായ്പ വാഗ്ദാനം ചെയ്ത് പ്രമുഖ നടിയുടെ കൈയിൽ നിന്നു 37 ലക്ഷം രൂപ തട്ടിയെടുത്ത കൊൽക്കത്ത സ്വദേശിയെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. അമ്പത്തൊന്നുകാരനായ യാസർ ഇഖ്ബാലിനെയാണ് സാഹസികമായി കൊൽക്കത്തയില്‍ നിന്ന് പിടികൂടിയത്.

🗞🏵 പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട അരുവിത്തുറ ഭാഗത്ത് തൂങ്ങംപറമ്പിൽ വീട്ടിൽ സാദിഖ് എന്ന് വിളിക്കുന്ന അൻവർ ഈസ്സാ (26) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഈരാറ്റുപേട്ടയിലെ ഹാളിൽ വച്ച് നടന്ന വ്യാപാരോത്സവത്തിന് എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ അപമര്യാദയായി പെരുമാറുകയും,ലൈംഗിക ചുവയോടെ സംസാരിക്കുകയുമായിരുന്നു
 
🗞🏵 ഈജിപത് ആസ്ഥാനമായ കോപ്റ്റിക് ഓർത്തഡോക്സ് സഭയിലെ അംഗങ്ങളായ മൂന്നു സന്യാസികള്‍ ദക്ഷിണാഫ്രിക്കയിൽ കൊല്ലപ്പെട്ടു. പ്രിട്ടോറിയയിൽ നിന്ന് 30 കിലോമീറ്റർ അകലെ കള്ളിനൻ എന്ന ചെറുപട്ടണത്തിലുള്ള സെന്റ് മാർക്ക് ആൻഡ് സെൻ്റ് സാമുവൽ ദ കൺഫസർ മഠത്തിൽ  കുത്തേറ്റു മരിച്ച നിലയിലാണു കണ്ടെത്തിയത്. ഫാ. താൽകാ മൂസ, ഫാ. മിനാ അവാ മാർക്കസ്, ഫാ. യൂസ്റ്റോസ് അവാ മാർക്കസ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതി 35 വയസ്സുകാരനാണ്. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല. ഈജിപ്ഷ്യന്‍ സ്വദേശിയാണെന്നാണ് സൂചന

🗞🏵 മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രഥമ മെത്രാപ്പോലീത്തായും മലങ്കര പുനരൈക്യപ്രസ്ഥാനത്തിന്റെ ശില്പിയും ബഥനി ആശ്രമ സ്ഥാപകനുമായ ദൈവദാസൻ മാർ ഈവാനിയോസിനെ മാര്‍പാപ്പ ധന്യ പദവിയിലേക്ക് ഉയര്‍ത്തി. മാർ ഈവാനിയോസിന്‍റെ വീരോചിത പുണ്യങ്ങള്‍ അംഗീകരിച്ചു ധന്യപദവിയിലേക്കുയര്‍ത്തിക്കൊണ്ടുള്ള ഡിക്രിയില്‍  ഫ്രാന്‍സിസ് മാര്‍പാപ്പ ഒപ്പുവച്ചു.

🗞🏵 ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ മലേഷ്യയിൽ കത്തോലിക്ക വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവെന്ന് വ്യക്തമാക്കിക്കൊണ്ട് പുതിയ റിപ്പോര്‍ട്ട്. സമീപ വർഷങ്ങളിൽ, മലേഷ്യയിലെ കത്തോലിക്ക വിശ്വാസം സ്വീകരിക്കുവാന്‍ കടന്നുവരുന്ന മുതിർന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായതായി വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷത്തെ ഉയിർപ്പു ഞായർ ദിനത്തിൽ ആയിരത്തിയെഴുനൂറിലധികം മുതിർന്നവരാണ് മാമ്മോദീസ സ്വീകരിക്കുവാൻ തയാറെടുക്കുന്നത്. മലേഷ്യൻ കത്തോലിക്ക സഭയുടെ വളർച്ചയാണ് കണക്കുകളില്‍ നിന്നു വ്യക്തമാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂൾ ചേന്നാട്

സ്കൂൾ ഒളിമ്പിക്സിനു മുന്നോടിയായി ചേന്നാട് സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂളിൽ ഹെഡ്മിസ്ട്രസ്സ്...

നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കാത്തവർ ആരൊക്കെ?

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ്...

ഇന്ത്യ-ലങ്ക ആദ്യ ടി20 പോരാട്ടം ഇന്ന്

ഇന്ത്യയുടെ ലങ്കൻ പര്യടനത്തിന് ഇന്ന് തുടക്കം. ആദ്യ ടി20 മത്സരം ഇന്ന്...

കോൺഗ്രസിൽ ഭിന്നത രൂക്ഷം

തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷൻ 2025ന്റെ പേരിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം....