spot_img

പ്രഭാത വാർത്തകൾ 2026 ഏപ്രിൽ 11

spot_img

പ്രഭാത വാർത്തകൾ 2026 ഏപ്രിൽ 11

Date:

വാർത്തകൾ

👉📰 ശബരിമല ആഗോള അയ്യപ്പ സംഗമത്തിൽ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിനെ വീണ്ടും വിമർശിച്ച് ഹൈക്കോടതി. ഓഡിറ്റിൽ ദേവസ്വം ബോര്‍ഡിന്റെ വീഴ്ച ഒറ്റപ്പെട്ടതല്ലെന്ന് വിമർശനം. അക്കൗണ്ടിംഗ് ഭരണ സംവിധാനങ്ങളില്‍ വീഴ്ച ഗുരുതരമെന്നും സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സുതാര്യതയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.ബോർഡിന്റെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകളില്‍ പൊരുത്തക്കേടുണ്ടെന്ന് ഓഡിറ്റർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ബാങ്ക് അക്കൗണ്ടുകളും രേഖകളും തമ്മിൽ ഒത്തുനോക്കാൻ ആകുന്നില്ലെന്നും വീഴ്ച വരുത്തുന്ന ജീവനക്കാരെ കണ്ടെത്താൻ കഴിയുന്നില്ലെന്നും ഓഡിറ്റർ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

👉📰 മകളുടെ മരണത്തില്‍ സംശയമുണ്ടെന്ന് കര്‍ണാടക ചിക്മഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 15വയസുകാരി ശ്രീനന്ദയുടെ പിതാവ് രമേശ്. കുട്ടിയെ കാണാതായ സ്ഥലത്തു നിന്നല്ല മൃതദേഹം കിട്ടിയതെന്നും ഇതുള്‍പ്പെടെ സംശയമുണ്ടാക്കുന്നുവെന്നും രമേശ് മാധ്യമങ്ങളോട് പറഞ്ഞു.പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ വ്യക്തത വരുള്ളുവെന്നും ഇതുവരെയുള്ള കര്‍ണാടക പോലീസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും രമേശ് പറഞ്ഞു.

👉📰 പാലക്കാട് വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്. എറണാകുളത്ത് നിന്ന് ബെംഗളൂരിലേക്ക് പോവുകയായിരുന്ന ട്രെയിന് നേരെയാണ് പാലക്കാട് പറളിയില്‍ വെച്ച് കല്ലേറുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.ഇന്ന് വൈകീട്ട് 4.30 നാണ് സംഭവം. കല്ലേറിൽ ട്രെയിനിന്റെ ചില്ല് തകർന്നു. ഒലവക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയ ശേഷം റെയില്‍വെ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

👉📰 ഗൾഫിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പരീക്ഷയ്ക്ക് പകരം സംവിധാനം കൊണ്ടുവരും. എസ് എസ് എൽ സി വിദ്യാർഥികളുടെ ഓണം, ക്രിസ്മസ് പരീക്ഷകളുടെ ശരാശരി മാർക്ക് പരിഗണിക്കും. പ്ലസ് ടു വിദ്യാർഥികളുടെ പ്ലസ് വൺ പരീക്ഷാ മാർക്കായിരിക്കും നോക്കുക. കൂടാതെ പ്ലസ് ടുക്കാർക്ക് ബോണസ് മാർക്കും നൽകും. മാർക്ക് പരിഗണിച്ചുകൊണ്ട് സർട്ടിഫിക്കറ്റ് നൽകും. ഇനി കൃത്യസമയത്ത് പരീക്ഷ നടത്താൻ കഴിയില്ലെന്നാണ് വിലയിരുത്തലിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിലാണ് നിർണായ തീരുമാനം.

👉📰 കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു.കൂവപ്പള്ളി കൊരട്ടിപ്പറമ്പിൽ ഇർഷാദിൻ്റെ മകൻ മുഹമ്മദ്‌ സെയ്ഫ് (20) ആണ് മരിച്ചത്.കോട്ടയം സി എം എസ് കോളേജിൽ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥി ആണ്. ഇന്ന് വൈകിട്ടോടുകൂടിയാണ് സംഭവം. ഇടിമിന്നലേറ്റ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

👉📰 ഇറാനിലെ പുതിയ ഭരണക്കാര്‍ പഴയ ഭരണക്കാരെക്കാള്‍ തീവ്രനിലപാട് ഉള്ളവരെന്ന് ഇസ്രയേല്‍ സൈന്യം. വരും ദിവസങ്ങളില്‍ യുദ്ധം പുനരാരംഭിച്ചേക്കുമെന്നും ഐഡിഎഫ് അറിയിച്ചു. ഇസ്രയേല്‍ പാര്‍ലമെന്റിന്റെ വിദേശകാര്യ – പ്രതിരോധ കമ്മിറ്റിക്ക് മുന്നിലാണ് ഐ ഡി എഫിന്റെ വെളിപ്പെടുത്തല്‍. ഇസ്രയേലി മാധ്യമങ്ങള്‍ തന്നെയാണ് ഐഡിഎഫിന്റെ വെളിപ്പെടുത്തല്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. 

👉📰 വിനോദയാത്രയ്ക്കിടെ കർണാടകയിലെ ചിക് മംഗളൂരുവിൽ കാണാതായ 15കാരി ശ്രീനന്ദയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു. ചിക് മംഗളൂരുവിലെ ജില്ലാ ആശുപത്രിയിൽ വെച്ചാണ് പോസ്റ്റ്‌മോർട്ടം നടന്നത്. മരണത്തിൽ ദുരൂഹതയില്ലെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. ശ്രീനന്ദനയുടെ ശരീരത്തിൽ സംശയാതീതമായി മുറിവുകൾ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. വസ്ത്രം കീറിയത് മരത്തിൽ കൊളുത്തി വലിച്ചതാകാമെന്നാണ് പ്രാഥമിക നി​ഗമനം. കുട്ടിയെ കാണാതായ സ്ഥലത്തു നിന്നല്ല മൃതദേഹം കിട്ടിയതെന്നും ഇതുള്‍പ്പെടെ സംശയമുണ്ടാക്കുന്നുവെന്നും ശ്രീനന്ദയുടെ പിതാവ് രമേശ് മാധ്യമങ്ങളോട് പറഞ്ഞു.പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട് വന്നാലേ വ്യക്തത വരികയുള്ളൂവെന്നും ഇതുവരെയുള്ള കര്‍ണാടക പൊലീസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും രമേശ് പറഞ്ഞു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related