അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയിൽ , രാമജന്മഭൂമി തീർത്ഥ ട്രസ്റ്റിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ എസ്‌ഐടിയ്ക്ക് നിർദേശം നൽകി. ഒരാഴ്ചയ്ക്കകം മറുപടി നൽകാനാണ് നിർദ്ദേശം. സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ
പരിഗണിക്കുകയായിരുന്നു കോടതി. സംഭാവന തട്ടിപ്പിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണം എന്നതാണ് ഹർജികളിലെ പ്രധാന ആവശ്യം.
അന്വേഷണത്തിന്റെ ഭാഗമായി എസ്ഐടി ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട ആളുകളെ ചോദ്യം ചെയ്തേക്കും. വരും ദിവസങ്ങളിൽ എസ്ഐടി അയോധ്യ സന്ദർശിച്ച് കൂടുതൽ രേഖകൾ പരിശോധിക്കും. അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ള വിവാദത്തിനിടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കുന്നതിനായി ഉള്ള ആദ്യ യോഗം ചേർന്നിരുന്നു.















