പകരച്ചുങ്കം റദ്ദാക്കിയ യുഎസ് സുപ്രിംകോടതി വിധിക്കു പിന്നാലെ, 150 ദിവസത്തേക്ക് പത്തു ശതമാനം ആഗോള തീരുവ ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയ്ക്കുമേലുള്ള പകരച്ചുങ്കം 18 ശതമാനമായി തുടരുമെന്നും ട്രംപ് വ്യക്തമാക്കി.
തനിക്കെതിരെ വോട്ട് ചെയ്ത ന്യായാധിപന്മാര്‍ രാജ്യസ്നേഹമില്ലാത്തവരും ഭരണഘടനയോട് കൂറില്ലാത്തവരാണെന്നും ട്രംപ് ആഞ്ഞടിച്ചു. തോന്നിയതുപോലെ ട്രംപിന് തീരുവ ചുമത്താനാകില്ലെന്നും
ഇത് നിയമവിരുദ്ധമാണെന്നുമാണ് ഇന്നലെ യുഎസ് സുപ്രിംകോടതി നിരീക്ഷിച്ചത്. ഇതിന് പിന്നാലെ ‘വാശിച്ചുങ്കം’ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ട്രംപ്. 1974ലെ വ്യാപാര നിയമത്തിന്റെ 122-ാം വകുപ്പുപ്രകാരമാണ് പുതിയ ഉത്തരവ്.












