കോഴിക്കോട് ജയലക്ഷ്മി സിൽക്സിലുണ്ടായ തീപിടിത്തം കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നെന്ന് കണ്ടെത്തൽ. ഫയർഫോഴ്സ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. അതേസമയം, തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായില്ല.
ഫയർഫോഴ്സിന്റെ റിപ്പോർട്ട് ഇന്ന് കലക്ടർക്ക് കൈമാറും. തീപിടുത്തത്തിൽ 50 കോടിയുടെ നഷ്ടമെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. കോഴിക്കോട് ടൗൺ പോലീസ് കേസെടുത്തിട്ടുണ്ട്.
ജയലക്ഷ്മി സിൽക്‌സ് മാനേജരുടെ പരാതിയിലാണ് കേസ്. അതേസമയം, തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് ഫയർഫോഴ്‌സിന്റെ പരിശോധനാ റിപ്പോർട്ട്. കെട്ടിടത്തിലെ ഫയർ സേഫ്റ്റി സംവിധാനം കൃത്യമായാണ് പ്രവർത്തിച്ചിരുന്നതെന്നും ഫയർഫോഴ്‌സ് നേരത്തെ കണ്ടെത്തിയിരുന്നു.












